ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസ് തീര്‍പ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അവസരമൊരുക്കുന്നു. മുന്‍പ് ചെലാന്‍ ലഭിച്ചിട്ടും പിഴയടയ്ക്കാത്ത വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. പെന്‍ഡിങ് ചെലാനുകളുള്ള വാഹനങ്ങള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ തടയുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഈ തീരുമാനം.
മോട്ടോര്‍ വാഹന വകുപ്പോ പോലീസോ ചുമത്തിയ ചെലാനുകള്‍ പകുതി തുക ഒടുക്കി പൂര്‍ണമായി തീര്‍പ്പാക്കാവുന്നതാണ്. എന്നാല്‍ 2026 മാര്‍ച്ച് 31-ന് മുന്‍പ് കോടതി വ്യവഹാരങ്ങളിലേക്ക് കടന്ന കേസുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല. 2026 നവംബര്‍ 1 മുതല്‍ 2027 ജനുവരി 31 വരെ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക. അതിനാല്‍ കുടിശ്ശികയുള്ളവര്‍ ഈ അവസരം പരമാവധി വിനിയോഗിക്കുക.















