കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.
കാസര്‍ഗോഡ് എംയിസ് ജനകീയ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചിരിക്കുന്നത്. മുമ്പ് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന എന്ന് കേന്ദ്രം നിലപാടറിയിച്ചത്. എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. എല്ലാവര്‍ക്കും മുന്‍ നിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാകില്ല. കേരളത്തില്‍ എയിംസ് അനിവാര്യമാണ്. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയല്ല. എങ്ങനെയാണ് ഡല്‍ഹിയില്‍ എയിംസ് വന്നതെന്നും കോടതി ചോദിച്ചു.
Story Highlights : no priority for establishing AIIMS in kerala Centre informs High Court















