കളമശ്ശേരിയിൽ സ്പായുടെ മറവിൽ വിവാഹിതയായ യുവതിയെ നിരവധി പേർ ക്രൂരമായി പീഡിപ്പിച്ച സംഭവം പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു. മാനസികവും ശാരീരികവുമായി തകർന്ന യുവതിക്ക് പ്രത്യേക ചികിത്സ ഒരുക്കണം. അനധികൃതമായി പ്രവർത്തിക്കുന്ന മസാജ് കേന്ദ്രങ്ങളും, സ്പാകളും അടിയന്തരമായി അടച്ചു പൂട്ടണം.
സ്പാകൾ കൃത്യമായ മാനദണ്ഡം പുലർത്തിയാണോ പ്രവർത്തിക്കുന്നതെന്നും, ജോലിക്കാർക്ക് മതിയായ യോഗ്യതയും, ആരോഗ്യ, പോലീസ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെനന്നും അവർ ആവശ്യപ്പെട്ടു. ചില സ്പാകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരവും , അനാശ്യാസവും സാമ്പത്തിക തട്ടിപ്പും നടക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പോലീസ് പ്രത്യേകമായി നിരീക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.















