2026ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെന്റി ബി. കാഗനും ജപ്പാന്റെ കെന്‍സോ സോയിക്കുമാണ് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. തന്മാത്രകളുടെ മിറര്‍ ഇമേജ് രഹസ്യം കണ്ടെത്തിയതിനാണ് ഇത്തവണത്തെ നോബേല്‍ സമ്മാനം. തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ ഇവരുടെ ഗവേഷണമാണ് നോബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഏറേ പ്രയോജനകരമായ ഗവേഷണമാണ് ഹെന്റി ബി. കഗനും ജപ്പാന്റെ കെന്‍സോ സോയിക്കും നടത്തിയത്. രസതന്ത്രജ്ഞനായ ലൂയി പാസ്ചറിന്റെ ഒരു കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്.
96ാം വയസിലാണ് ഹെന്റി ബി കാഗനെ തേടി പുരസ്‌കാരമെത്തുന്നത്. ഫ്രാന്‍സിലെ പാരീസ് – സുഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ഹെന്റി ബി കാഗന്‍. ടോക്യോ സര്‍വകലാശാലയിലെ പ്രൊഫസറാണ് 76 കാരനായ കെന്‍സോ സോയി. 1986ലാണ് ഹെന്റി കാഗന്‍ ഗവേഷണം തുടങ്ങുന്നത്. തുടര്‍ന്ന് കന്‍സോ സോയിയും ഗേവേഷണത്തിലേര്‍പ്പെട്ടു. 2023ല്‍ പ്രതിബിംബ തന്മാത്രകളില്‍ ഒന്നിനെ മാത്രമായി ഒരു രാസപ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്നതില്‍ കെന്‍സോ സോയി വിജയിച്ചു. പീന്നിട് ഈ രീതി ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് വളരെ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് എക്സ് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് രാജ്യത്തിന് ലഭിച്ച ഒരു വലിയ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. നൊബേല്‍ ആഴ്ചയില്‍ എപ്പോഴും മൂന്നാമതായാണ് രസതന്ത്ര നൊബേല്‍ സമ്മാനം നല്‍ക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈദ്യശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും പ്രഖ്യാപിച്ചിരുന്നു.















