ഇന്ത്യാസഖ്യത്തിന്റെ പ്രതിനിധി സംഘത്തിന് രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചേക്കും. 10 നേതാക്കളുടെ സംഘത്തിന് നാളെ കൂടിക്കാഴ്ച നടത്താൻ രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 15 നേതാക്കൾ അടങ്ങുന്ന സംഘത്തിന് അനുമതി വേണമെന്നായിരുന്നു പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യം.
പ്രതിനിധികളുടെ എണ്ണം 10 ആയി ചുരുക്കണമെന്ന രാഷ്ട്രപതി ഭവന്റെ നിർദേശം ഇന്ന് തന്നെ ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി..
സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.















