Business

സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധനവ്

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 520 രൂപയാണ് കൂടിയിരിക്കുന്നത്.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയും പവന് 1,11,040 രൂപയുമായി വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 840 രൂപയോളം കൂടി ​ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയിരുന്നു.

കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‍ർ മെ‌ർച്ചന്റ്സ് അസോസിയേഷൻ ആണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് കേരളത്തിൽ ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2400 രൂപയിലുമാണ് വ്യാപാരം നടക്കുക.