Entertainment

സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്നെ ഒതുക്കി: മനസ്സ് തുറന്ന് മലയാളികളുടെ കള്ളിപ്പൂങ്കുയില്‍ ബേബി സോണിയ

മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ കള്ളിപ്പൂങ്കുയില്‍ ആയി അഭിനയിച്ച സോണിയ വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ബാലനടിയായി മലയാളം സിനിമയില്‍ ഇരിപ്പിടം ഉറപ്പിച്ച സോണിയ പിന്നീട് സിനിമയിലേ ഇല്ലാതാകുന്നതാണ് കണ്ടത്. പക്ഷെ, മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം തേന്‍മാവിന്‍ കൊമ്പത്ത് വീണ്ടും 4കെ ആയി ഇറങ്ങിയപ്പോള്‍ സോണിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. വണ്‍ ടു ടോക്ക് ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സോണിയ മനസ്സ് തുറന്നത്. തന്റെ സിനിമാ കരിയറിന് മലയാളത്തില്‍ ഉണ്ടായത് വേദനതരുന്ന ഓര്‍മ്മകള്‍ മാത്രമാണ്. മമ്മക്കയും ലാലേട്ടനും തന്നെ എപ്പോഴും കുട്ടിയായി തന്നെകണ്ടിരുന്നു.

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ ഒതുക്കിയതാണ്. പക്ഷെ, ആരാണെന്നു പറയില്ല. തനിക്കു കിട്ടിയിരുന്ന സിനിമകളില്‍ പാട്ട്‌സീന്‍ ഉണ്ടെന്ന് പറഞ്ഞിട്ടും, അത് ഒഴിവാക്കി. പ്രധാന നടന്‍മാരും തന്നെ തള്ളിപ്പറഞ്ഞു. മാനേജര്‍മാര്‍ നല്ലപോലെ ഒതുക്കി. എന്താണ് കാരണമെന്ന് അറിയില്ല. അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ ആരും സമീപിച്ചിട്ടില്ല. കാരണം, അച്ഛന്‍ അന്നേ വലിയ ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹത്തിന്റെ മകളാതു കൊണ്ട് ആര്‍ക്കും ചോദിക്കാന്‍ ഭയമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. പിന്നെ, ബാലനടി എന്ന ലേബലും. ഞാന്‍ വള്‍ന്നെങ്കിലും, എന്റെ സിനിമാ കരിയറിലെ ബാലതാരം അങ്ങനെ തന്നെ നിന്നതു കൊണ്ടാകാം ആരും സമീപിക്കാത്തത്.

തന്റെ സിനിമയിലെ പാട്ട്‌സീന്‍ തന്നെ ഒഴിവാക്കി ഷൂട്ട് ചെയ്തപ്പോള്‍ ആ ഷൂട്ടിംഗ് കാണാന്‍ പോയിരുന്നു. രാത്രി ഒരു മണിക്കാണ് അതെടുത്തത്. എന്നാല്‍, പായ്ക്കപ്പ് ആയപ്പോള്‍ തന്നെ കാറില്‍ കയറ്റാതെ എല്ലാവരും പോയി. ഇത് വലിയ മാനസിക വിഷമം ഉണ്ടാക്കി. ലൊക്കേഷനില്‍ ഭക്ഷണം തരാതിരുന്നിട്ടുണ്ട്. പ്രധാനപ്പെട്ട സംവിധായകരുടെ സിനിമയില്‍ എല്ലാം ബാലതാരമായി അഭിനയിച്ചിട്ടും, പിന്നീട് സിനിമകള്‍ കിട്ടാതെ വന്നു. ആ സംവിധായകര്‍ തന്നെ പിന്നീട് വിളിക്കാത്ത അവസ്ഥയുണ്ടായി. സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്ന വേളയില്‍ തന്നെ കാസ്റ്റിംഗ് വരുമ്പോള്‍ തന്റെ പേര് ആദ്യമേ വെട്ടും. അത് മാനേജര്‍മാരും വെട്ടും. പ്രധാന നടനും വെട്ടും. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലായിട്ടില്ല.

അങ്ങനെയാണ് മലയാള സനിമതന്നെ വെറുത്തത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലായിട്ടുണ്ട്. തന്നെക്കാള്‍ ജൂനിയറായിട്ടുള്ള എത്രയോപേരാണ് ഇപ്പോള്‍ അഭിനയ രംഗത്തുള്ളത്. അവര്‍ക്കെല്ലാം അവസരങ്ങളുമുണ്ട്. എനിക്കിനി പത്ത് സിനിമ മാത്രം അഭിനയിച്ചാല്‍ മതി. മഞ്ജുപിള്ളയെപ്പോലെയുള്ളവര്‍ക്കു കിട്ടുന്ന നല്ല റോളുകള്‍ കിട്ടണമെന്നു മാത്രം. മലയാളത്തില്‍ ബാലനടിയായി ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു ജാഡയൊക്കെയുണ്ടായിരുന്നു. സിനിമകളിലൊക്കെ തന്നെ വിളിച്ചോളും എന്നു കരുതി. പക്ഷെ, അത് അഹങ്കാരം പിടിച്ച പെണ്ണ് എന്ന ലേബലായിരിക്കും ഉണ്ടാക്കിതന്നത്. എന്നാല്‍, ഞാനൊരു പാവമാണ്. എന്തിനാണ് എന്നെ ഒഴിവാക്കുന്നതെന്നോ, എനിക്ക് സിനിമ വേണമെന്നോ ചോദിക്കാന്‍ തോന്നിയിരുന്നില്ല. ആവശ്യമുള്ളവര്‍ എന്റെ അടുത്തു വരുമെന്നായിരുന്നു വിചാരിച്ചിരുന്നത്.

ഇപ്പോള്‍ ഭഗത് ഫാസിലിനെ കാണാനാണ് ആഗ്രഹം. എന്തൊരു അഭിനയമാണ് അയാള്‍. അതാണ് അഭിനയം. നിവിന്‍പോളിയോടൊപ്പം അഭിനയിക്കാനാണ് ഇഷ്ടം. ജോജു ജോര്‍ജിന്റെ അഭിനയം അസാധ്യമാണ്. ഇരട്ട എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നത് കണ്ടാല്‍ മനസ്സിലാകും. ഇനി അഭിനയിക്കുന്നതിന് പ്രതിഫലം വേണ്ട. നല്ല ക്യാരക്ടര്‍ റോളുണ്ടെങ്കില്‍ വരും അഭിനയിക്കും. പക്ഷെ, ഫ്‌ളൈറ്റ് ചാര്‍ജ് വേണം. റൂം വേണം. ഭക്ഷണവും തരണം, യാത്ര ചെയ്യാന്‍ വാഹനവും ഉണ്ടാകണം. ഇത്രയും മതിയാകും. സൈക്കോയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ജീവിതത്തില്‍ ഒരുപാട് സൈക്കോകളുമായി ഇടപഴകിയിട്ടുണ്ട്. അതുകൊണ്ട് വളരെ ഈസിയായി ആ റോള്‍ അഭിനയിക്കാനാകും.

മമ്മൂക്കയുടെ മുറിയില്‍ പോകാനുള്ള അനുമതി എനിക്കു മാത്രമായിരുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലെ മമ്മൂക്കയുടെ മുറിയില്‍ ഇരുന്ന് ഞാനും ദുല്‍ഖറും കാര്‍ട്ടൂണ്‍ കണ്ടിട്ടുണ്ട്. മമ്മൂക്ക മുറിയില്‍ ഇല്ലെങ്കിലും എനിക്ക് പോകാന്‍ അനുമതിയുണ്ട്. മറ്റാരും മമ്മുക്കയുടെ മുറിയില്‍ പോകാറില്ല. എന്നെ മമ്മുക്കയുടെ സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. അവള്‍ക്ക് ഇതൊന്നും ശരിയാവില്ലെന്നും, അവള്‍ കുട്ടിയാമെന്നും മമ്മുക്ക പറയും. സൈന്യം സിനിമയില്‍ മുകേഷ് അങ്കിളിന്റെ ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മമ്മൂക്ക സമ്മതിച്ചില്ല. പക്ഷെ, മേക്കപ്പൊക്കെ കഴി#്ഞു വന്നപ്പോള്‍ ഒന്നം മിണ്ടിയില്ല. അതിനു ശേഷമാണ് മുകേഷ് അങ്കിളിനെ മുകേഷ് ചേട്ടാ എന്നു വിളിച്ചു തുടങ്ങിയത്.

ലാലേട്ടനെ അമ്മയുടെ മീറ്റിംഗിലൊക്കെ വെച്ച് കണ്ടിട്ടുണ്ട്. വലിയ ആരാധനയായിരുന്നു. പ്രത്യേകിച്ച് സംസാരിക്കുകയൊന്നുമില്ല. അദ്ദേഹത്തിേെന്റ അടുത്തു പോയി നിന്ന് കുറച്ചു നേരം കാണും. പിന്നെ തിരിച്ചു പോകും. മാമാട്ടിക്കുട്ടിയമ്മയില്‍ ആണ് ആദ്യമായി ഡബ്ബ് ചെയ്തത്. ‘ഫാദര്‍’ എന്നാണ് ആദ്യമായി ഡബ്ബിംഗ് ചെയ്തത്. അതോടെ വീണു. പനിപിടിച്ചതാണ് കാരണം. പിന്നീട്, നൊമ്പരത്തിപ്പൂവും, മൈജിയര്‍ കുട്ടിച്ചാത്തനുമൊക്കെയുമായി മലയാളികള്‍ക്കിടയില്‍ എത്തി. എന്നാല്‍, എനിക്കിപ്പോഴും പേടിയാണ്. മലയാളികള്‍ എന്റെ സിനിമ കാണുമോയെന്ന്. കാരണം ഞാനൊരു അഹങ്കാരിയാണ് എന്ന് കരുതുന്നുണ്ടോ എന്നൊരു തോന്നല്‍ ഇപ്പോഴുമുണ്ട്.