കഴിഞ്ഞ ദിവസം സൗദി അറേബ്യ റിയാദ് കിങ് ഖാലിദ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റ ഒരു ഇന്ത്യക്കാരൻ മരിച്ചു.റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വിയോഗത്തിൽ റിയാദിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ പൂർണ്ണ പിന്തുണ നൽകുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണ് ഇയാൾ എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇന്നലെയുണ്ടായ ആക്രമണത്തിൽ 12 പേർക്കാണ് ജീവൻനഷ്ടമായത്. 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരിൽ 11 പേർ ഇന്ത്യൻ പൗരന്മാരാണെന്ന് എംബസി സ്ഥിരീകരിച്ചിരുന്നു. അതേസമയം, കിങ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കി ഇന്നും ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായ 4-ാം നമ്പർ ടെർമിനലിൽ ആണ് ആക്രമണശ്രമം നടന്നത്. ക്രൂസ് മിസൈൽ ആകാശത്തുവെച്ച് അറബ് സഖ്യസേന തകർത്തു.ഇതേ തുടർന്ന് വലിയരീതിയിലുള്ള തീപിടുത്തം ടെർമിനലിൽ ഉണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് .
Story Highlights : Attack on Riyadh King Khalid Airp















