സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് കേരളത്തിൽ 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 13,840 രൂപയിലും പവന് 1,10,720 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2400 രൂപയിലുമാണ് വ്യാപാരം നടക്കുക.














