Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ജി.എസ്.ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കും: ഇനി അറസ്റ്റ് വേണ്ട, നിയമം 2027 ഏപ്രില്‍ പ്രാബല്യത്തില്‍ വരും; പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2026, 03:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേന്ദ്ര ജി.എസ്.ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കിക്കൊണ്ട് നികുതി അടയ്ക്കാത്തവര്‍ക്കെതിരേ അറസ്റ്റ് ഉണ്ടാകില്ല. നിലവില്‍ ജി.എസ്.ടി. വെട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന അറസ്റ്റ് അധികാരം പൂര്‍ണമായി ഒഴിവാക്കാന്‍ 57-ാമത് ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ശുപാര്‍ശകള്‍ 2027 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകും. ജിഎസ്ടി സംബന്ധിച്ചുള്ള പൊതുവായ പിഴ 25,000 രൂപയായിരുന്നത് 10,000 രൂപയാക്കി കുറയ്ക്കും. വിവിധ ജിഎസ്ടി കുറ്റങ്ങള്‍ക്കുള്ള ശിക്ഷയും കുറ്റത്തിന്റെ ഗൗരവമനുസരിച്ച് യുക്തിസഹമാക്കാനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.

എന്നാല്‍, നികുതി തട്ടിപ്പുകള്‍ക്കും വെട്ടിപ്പിനുമെതിരായ നടപടി തുടരാന്‍ തീരുമാനിച്ചു. നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദ്ദേശിക്കാതെയാണ് 57ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സമാപിച്ചത്. നിരക്ക് പരിഷ്‌കാരം ഇനി വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പരിഗണിക്കൂ എന്നും കൗണ്‍സില്‍ തീരുമാനിച്ചു. ജിഎസ്ടി നിയമ പ്രകാരം ക്രിമിനല്‍ പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ പരിധി ഒരു കോടിയില്‍ നിന്ന് 5 കോടി രൂപയായി ഉയര്‍ത്താനും കൗണ്‍സില്‍ തീരുമാനിച്ചു. സാധനങ്ങളോ സേവനങ്ങളോ ലഭിക്കാതെയും ഇന്‍വോയ്സ്/ബില്‍ ഇല്ലാതെയും വ്യാജമായി ഐടിസി നേടിയെടുക്കുന്ന കേസുകള്‍ പ്രധാനമായും പ്രോസിക്യൂഷന്റെ പരിധിയില്‍ വരും.

വര്‍ഷത്തില്‍ ഒരു യോഗം നിരക്കു പരിഷ്‌കരണത്തിനു വേണ്ടി മാത്രമായി മാറ്റിവയ്ക്കും. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിവസമായ ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുന്ന തരത്തിലായിരിക്കും ഇത് നടപ്പാക്കുക. ഫലത്തില്‍ ഇനിയെല്ലാ ജിഎസ്ടി യോഗങ്ങളിലും നിരക്ക് വര്‍ധനയെക്കുറിച്ച് ആകംക്ഷ വേണ്ടെന്നു ചുരുക്കം. ഇതിനു മുന്‍പ് 2025 സെപ്റ്റംബറില്‍ നടന്ന 56-ാമത് യോഗത്തിലാണ് വന്‍ തോതിലുള്ള നിരക്കു പരിഷ്‌കരണം നടത്തിയത്.

അതുകൊണ്ട് ഇക്കുറി നടപടികളിലെ പരിഷ്‌ക്കരണത്തിനാണ് ഊന്നല്‍ നല്‍കിയത്. ബിസിനസ്സുകളെ വിശ്വാസത്തിലെടുത്തുള്ള നികുതി സംവിധാനമാക്കി ജിഎസ്ടിയെ മാറ്റുകയായിരുന്നു പല പരിഷ്‌ക്കാരങ്ങളുടെയും ലക്ഷ്യം. വൈകി റിട്ടേണ്‍ നല്‍കുകയോ പിഴവ് വരുത്തുകയോ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ കുടിശികയും പലിശയും ആനുപാതിക പിഴയും മാത്രം ഈടാക്കും. അതിനു മുകളിലേക്കുള്ള നടപടികളുണ്ടാകില്ല. ഇത് വ്യവസായികള്‍ക്ക് ആശ്വാസമാകുമെന്നാണ് കണക്കു കൂട്ടല്‍.

നിര്‍ദ്ദേശങ്ങളില്‍ പുതിയവ ഇതാണ് ?

  • 10,000 രൂപയില്‍ താഴെയുള്ള തുകയുമായി ബന്ധപ്പെട്ട കേസുകളില്‍ നോട്ടിസ് നല്‍കില്ല. കേസുകളിലെ ശിക്ഷ പിഴയോ തടവോ അതോ രണ്ടുമോ എന്നത് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് നല്‍കാനും ശുപാര്‍ശയുണ്ട്.

  • ഒന്നിലധികം സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള നികുതിദായകര്‍ക്ക് നികുതി ഉദ്യോഗസ്ഥനെ നേരിട്ടു കാണാതെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടപടിക്രമം പൂര്‍ത്തിയാക്കുന്ന ‘ഫെയ്‌സ്ലെസ് സ്‌കീം’ കൊണ്ടുവരും.

  • ചരക്കു കൊണ്ടുപോകുന്ന ട്രക്കുകള്‍ കൃത്യമായ രഹസ്യവിവരമില്ലാതെ തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി അനുമതിയില്ല. ഒപ്പം ഇതിനായി ഇനി ജോയിന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയും വേണം.

  • ഏതെങ്കിലുമൊരു സംസ്ഥാനത്തുകൂടി ട്രക്ക് കടന്നുപോകുന്നു എന്ന കാരണത്താല്‍ വെറുതെ പരിശോധിക്കാനാകില്ല. അതേസമയം, ഇ-വേ ബില്‍ അടക്കമുള്ള രേഖകളില്ലെങ്കില്‍ നടപടി സ്വീകരിക്കാം.

  • ബിസിനസ്സുകള്‍ക്ക് ജിഎസ്ടി റീഫണ്ടിന്റെ 90% 13 ദിവസത്തിനുള്ളില്‍ ലഭ്യമാക്കും. റീഫണ്ട് ക്ലെയിം അംഗീകരിക്കുന്നതിനുള്ള സമയപരിധി 15 ദിവസമായിരുന്നത് 10 ആയി കുറയ്ക്കും.

ReadAlso:

സ്വ‌‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയിലുള്ളവര്‍ക്കും തൊഴില്‍ നഷ്ടമാകും

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

ജിയോഹോട്സ്റ്റാര്‍ അന്താരാഷ്ട്ര സാന്നിദ്ധ്യം വിപുലീകരിക്കുന്നു; ഇനി മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും

വായ്പ പലിശനിരക്ക് കൂട്ടി ആര്‍ബിഐ; കാല്‍ ശതമാനത്തിന്റെ വര്‍ധന

Tags: GST CouncilBUISSNESSഅന്വേഷണം മലയാളംNIRMALA SEETHARAMANജി.എസ്.ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കുംgstANWESHANAM NEWSFINANCE MINISTER

Latest News

കേരളത്തിൽ മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത

സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കൈകളിലേക്ക് ; കേരള തപാൽ സർക്കിളിന്റെ അതിവേഗ തപാൽ വിതരണത്തിന് തുടക്കം

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

കെ സി വേണുഗോപാലുമായി ഭിന്നത ഇല്ല, തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി

ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക് 2026 ലെ സമാധാന നൊബേല്‍ പുരസ്‌കാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies