റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൂതികൾ നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്താൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്ക് യമനിലെ ഹൂതി വിമതർ നിരന്തരം ആക്രമണം നടത്തിയിരുന്നു. റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് ആക്രമണം ഉണ്ടായതാണെന്നാണ് വിവരം.
ശനിയാഴ്ച റിയാദ് വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്.
ഉംറക്കായി എത്തിയ മുഹമ്മദ് യൂസുഫ് അലിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്.വിമാനത്താവളങ്ങൾക്ക് പുറമെ സൗദിയിലെ അരാംകോ പ്ലാന്‍റുകളും ഹൂതികൾ ലക്ഷ്യംവെച്ചിട്ടുണ്ട്.















