സൗദി അറേബ്യയിലെ പ്രമുഖ വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂത്തി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നടന്ന ആക്രമണങ്ങളിലാണ് ആളപായം റിപ്പോർട്ട് ചെയ്തത്. സംഭവം സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് രണ്ട് വിമാനത്താവളങ്ങൾക്ക് നേരേയും ഹൂത്തി ആക്രമണമുണ്ടായത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവർ മൊറോക്കോ, അൾജീരിയ സ്വദേശി. 36 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരിൽ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരും ഉൾപ്പെടുന്നു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. സൗദി, ഈജിപത്, പാകിസ്ഥാൻ സ്വദേശികളായ എട്ടുപേർക്ക് പരിക്കേറ്റു.















