കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാത്തൂർ ഗവർണറാകും.കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ തമിഴ്നാട് ഗവർണറായി നിയമിച്ചു. സുധ യാദവ് കർണാടക ഗവർണർ ആകും. ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറാകും. ഒഡീഷ ഗവർണറായി ബ്രിജ് മോഹൻ റാമിനെയും നിയമിച്ചു. ഉത്തരാഖണ്ഡ് ഗവർണറായി ഡോ. ധൽ സിംഗ് ബിസെനെ തിരഞ്ഞെടുത്തു.
രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാ എംപിയും, RSS നേതാവുമാണ് ഓം പ്രകാശ് മാത്തൂർ. 2024 ജൂലൈ മുതൽ സിക്കിം ഗവർണറായിരുന്നു. 1972 മുതൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തനം ആരംഭിച്ചു. ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്.
Story Highlights : om prakash mathur new kerala governor















