തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നു. നട തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായുള്ള അവലോകനയോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ശബരിമലയിലെത്തും.
പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ. ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങ് 50000 കടന്നു. തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ് ഉണ്ടായി. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തു.
ഇതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.
തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു.















