എടവണ്ണയിൽ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. എടവണ്ണ കുണ്ടുതോടുള്ള വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലർത്തിയാണ് പ്രതി ഇവരുടെ മകളെ പീഡിപ്പിച്ചത്.
രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് കാസർകോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലും കർണാടകയിലുമായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ജീലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ മുൻപും സമാനമായ കേസുകളിലെ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.















