ഐസ നേതാവ് നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപാകെയാവും ഹാജരാകുക. ഇന്നലെ കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർ.കെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി.
എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷിന്റെ രാജിക്കായി ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരംഗ മാർച്ച് നടത്തും. മാർച്ച് കണക്കിലെടുത്ത് സെൻട്രൽ സർക്കിളിൽ അടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.















