<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

വീണാ ജോർജിൻ്റെ മുൻഗൺമാനെതിരെ നടപടി വന്നേക്കും; റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറാൻ എസ്ഐടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 08:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുൻ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. അതേസമയം കേസിൽ പ്രതികളായിരുന്ന കെ എസ് യു പ്രവർത്തകരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ്ഐടിക്ക് നല്‍കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്കു മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണാ ജോർജാണ് കുരുക്കിലായത്. ഗണ്‍മാന്‍റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാകും എസ്ഐടി ഡിജിപിക്ക് നല്‍കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിന്‍ വര്‍ക്കി എംഎല്‍എയും രംഗത്തെത്തി.

കേസില്‍ പ്രതികളായ കെ എസ് യു ജില്ലാ പ്രസിഡന്‍റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേരുടേയും മൊഴി എസ്ഐടി രേഖപ്പെടുത്തി. എസ് ഐ ടി തലവന്‍ യു പ്രേമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതിഷേധ ദിവസമുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശമാണ് ഇവരില്‍ നിന്നും അന്വേഷണ സംഘം തേടിയത്. അതേസമയം ഗണ്‍മാന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടറുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

 

 

ReadAlso:

ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം | bail-granted-for-cjp-leaders-ashutosh-ranka-and-saurav-das

പ്രതിസന്ധിയിൽ കൂടെ നിന്നവരെ വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു

വൻ ആയുധശേഖരം; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

Tags: Kerala.ANWESHANAM NEWSKerala newsVEENA GEORGEGUNMANactionഅന്വേഷണം മലയാളം

Latest News

വീണാ ജോർജിൻ്റെ മുൻഗൺമാനെതിരെ നടപടി വന്നേക്കും; റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറാൻ എസ്ഐടി

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ | Vaikom CI Shameer Khan suspended in bribery case

അപ്പാർട്ട്‌മെന്റിലെ തീപിടിത്തം; ജർമനിയിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും | Apartment fire: Bodies of Malayalis who died in Germany to be brought home on Friday

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിം​ഗ് പുരിയുടെ ചിത്രം ആയുധമാക്കി പ്രതിപക്ഷം; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies