ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് എത്തിക്കുക. കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി എന്നിവരുടെ മൃതദേഹം പുലർച്ചെ 1.30 ന് എത്തും. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബുവിന്റെ രാത്രി 8.30 ആണ് എത്തുക. നോവ സാബുവിന്റെ സംസ്ക്കാരം 24 ന് മൂന്ന് മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന 41 വയസ്സുകാരനായ അയൽവാസിയെ പൊലീസ് അറസ്ററ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ അഞ്ജലി ബെർലിനിൽ ആയിരുന്നു മുൻപ് താമസിച്ചിരുന്നത്. ഈ അപാർട്മെന്റിലേക്ക് മാറിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളു.റെസ്റ്റോറന്റിലെ ജീവനക്കാരിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജർമനിയിലേക്ക് പോയത്.
Story Highlights : Apartment fire: Bodies of Malayalis who died in Germany to be brought home on Friday















