വർക്കലയിൽ പ്രായപൂർത്തിയാകാത്ത യുവാവിനെ പോലീസ് ആളു മാറി ക്രൂരമായി മർദിച്ചെന്ന് പരാതി. വർക്കല സ്വദേശിയായ 17 വയസ്സുകാരനാണ് ക്രൂര മർദ്ദനനത്തിന് ഇരയായത്. വർക്കല ഹോട്ടലിൽ ജോലി ചെയുന്ന 17 വയസുകാരനെയാണ് പൊലീസ് ആളുമാറി മർദിച്ചെന്ന് പരാതി നൽകിയത്.
മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചാണ് വർക്കല പൊലീസ് ഹോട്ടലിൽ എത്തിയത്. ശരീരത്തിൽ മുഴുവൻ മർദ്ദനത്തിന്റെ പാടുകളുണ്ട്. വർക്കല SHO ഉൾപ്പടെ 4 പേർക്കെതിരെ കുടുംബം പരാതി നൽകി. വർക്കല DYSPക്കും, ചൈൽഡ് ലൈനിന്നും കുട്ടിയുടെ അമ്മ പരാതി നൽകി. എന്നാൽ 17 വയസുകാരനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ കൃത്യമായ നടപടി ഉണ്ടാകുമെന്ന് DYSP അറിയിച്ചു.
Story Highlights : Varkala Police beat up the wrong person















