പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് മൊബൈൽ ഫോണിലൂടെ ഭീഷണി മുഴക്കിയത്.
നെടുമ്പാശേരിക്കടുത്ത് ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുന്ന ഒരാളുടെ ഫോണിൽ നിന്നുമാണ് ശനിയാഴ്ച പുലർച്ചെ ഭീഷണി മുഴക്കിയത്.
ഇയാൾ മാനസിക അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസിൻ്റെ പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടുള്ളത്.