ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച് വിവാദകൾ ഉയരുന്നതിനിടയിൽ പ്രതികരണവുമായി ആർഎസ്എസ്. തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ പരീക്ഷണമായിരുന്നുവെന്നുവെന്നും ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ജനറൽ ദത്താത്രേയ ഹോസബലെ പറഞ്ഞു. പരീക്ഷണങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) അവതരിപ്പിച്ചതാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. അതിനെതിരെയും ചോദ്യം ഉയര്‍ന്നിരുന്നുവെന്നും ദത്താത്രേയ ഹൊസബെല്ലെ ചൂണ്ടിക്കാണിച്ചു. ആളുകള്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ മനസ്സിലുണ്ടാകാമെന്നും എന്നാല്‍ പുതിയ സംവിധാനം ഗുണകരവും ഫലവത്തുമാണോയെന്ന് കാലമാണ് തെളിയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇത്തരം പുതിയ പരീക്ഷണങ്ങള്‍ നടക്കണമെന്നാണ് സംഘിന്റെ നിലപാടെന്നും ദത്താത്രേയ ഹൊസബെല്ലെ പറഞ്ഞു.
ദത്താത്രേയ ഹോസബലെയെ സെക്രട്ടറിയായി ആർഎസ്എസ് പ്രതിനിധിസഭ തെരെഞ്ഞെടുത്തതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന ആർഎസ്എസ് പ്രതിനിധി സഭ ജനറൽ സെക്രട്ടറിയായി ദത്താത്രേയ ഹോസബലെ തെരെഞ്ഞടുത്തു. 2024 മുതൽ 2027 വരെ മൂന്ന് വർഷത്തേക്കാണ് തെരഞ്ഞെടുപ്പ്. 2021 മുതൽ അദ്ദേഹം സർകാര്യവാഹാണ്.
അതേസമയം; എസ്ബിഐ സമർപ്പിച്ച ഇലക്ട്രറൽ ബോണ്ടുകളുടെ കൂടുതൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019 ഏപ്രിൽ 12ന് മുമ്പുള്ള വിശദാംശങ്ങളാണ് പുറത്തുവിട്ടത്. 4215 കോടി രൂപയാണ് കേന്ദ്ര ഭരണപ്പാർട്ടിയായ ബിജെപിക്ക് ഇക്കാലയളിവിൽ ലഭിക്കുന്നത്.
2019 ഏപ്രിൽ 12ലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാർട്ടികൾ ഇലക്ട്രൽ ബോണ്ട് വഴി സംഭാവനയായി സ്വീകരിച്ച പണത്തിൻ്റ വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്. 2017 -18 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചു. ഇതേവർഷം കോൺഗ്രസിന് ലഭിച്ചത് അഞ്ച് കോടിയാണ്. 2018- 19 സാമ്പത്തിക വർഷം ബി.ജെ.പിക്ക് 1450 കോടിയും കോൺഗ്രസിന് 383 കോടിയും ലഭിച്ചു. 2019ൽ വീണ്ടും അധികാരത്തിൽ വന്നശേഷം 2019 -2020 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ കണക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
















