ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഷെഡ്യൂളിൽ മാറ്റം. അരുണാചൽ പ്രദേശിലേയും സിക്കിമിലേയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പുനക്രമീകരിച്ചു. ജൂൺ രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ..നേരത്തെ ഇത് ജൂൺ നാലിനായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഏപ്രിൽ 19നാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ മാത്രം മാറ്റം വരുത്തിയിരിക്കുന്നത്.

60 നിയമസഭാ മണ്ഡലങ്ങളും 2 ലോക്‌സഭാ സീറ്റുകളുമുള്ള അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19നാണ് വോട്ടെടുപ്പ്. സിക്കിമില്‍ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 1ന് തെരഞ്ഞെടുപ്പ് നടക്കും. ആന്ധ്രാപ്രദേശില്‍ 175 നിയമസഭാ സീറ്റുകളിലേക്കു മേയ് 13നാണ് വോട്ടെടുപ്പ്. ഒഡീഷയില്‍ മേയ് 13, 20, 25 ജൂണ്‍ 1 തീയതികളില്‍ നാല് ഘട്ടങ്ങളായി നടക്കും. അരുണാചൽ പ്രദേശിലും സിക്കിമിലും ഒഴികെ ജൂൺ 4 നായിരിക്കും ഫലപ്രഖ്യാപനം നടക്കുന്നത്.
















