അഹമ്മദാബാദ്: സർവ്വകലാശാലയിലെ ഹോസ്റ്റൽമുറിയിൽ നമസ്‌കാരം നിർവഹിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ അക്രമം. സംഘർഷത്തെ തുടർന്ന് ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ 5 വിദേശ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന സർവകലാശാലയിലെ ബ്ലോക്ക് എയിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് നടക്കുന്നത്.
ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്വന്തം മുറികളിൽ നമസ്കാരം നിർവഹിക്കുമ്പോഴാണ് സംഭവം. ഇവർ നമസ്ക്കരിക്കുമ്പോൾ ഇതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകൾ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിൽ പ്രവേശിച്ചു. ഇവർ വിദ്യാർത്ഥികളുടെ നമസ്കാരം തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിനിടയാക്കി.
‘‘പുറത്തുനിന്നുള്ള 10-15 പേർ ഹോസ്റ്റൽ ക്യാംപസിലേക്ക് അതിക്രമിച്ചുകയറിയാണ് സംഘർഷമുണ്ടാക്കിയത്. ഞങ്ങൾ നമസ്കരിക്കുമ്പോൾ അതിൽ രണ്ടുമൂന്നുപേർ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. നമസ്കരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ലെന്ന് അവർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി നമസ്കരിക്കുന്നവരെ അവർ ആക്രമിച്ചു. ഞങ്ങളെ സഹായിക്കാനെത്തിയ മറ്റു വിദേശ വിദ്യാർത്ഥികളെയും അവർ ആക്രമിച്ചു. മുറിയിൽ അതിക്രമിച്ചു കയറി സംഘം ലാപ്ടോപ്പും മൊബൈൽ ഫോണുകളും തകർത്തു.’’ – അക്രമത്തിനിരയായ അഫ്ഗാൻ വിദ്യാർത്ഥി പറഞ്ഞു.
The incident at #Gujarat University involved an attack on foreign Muslim students while they were praying in their hostel rooms. Despite the chaos and vandalism, the police reportedly took no action against the attackers.#electiondate #BabarAzam #oriele pic.twitter.com/x0Qycfk5gF
— South Asian Files (@saNewsDaily) March 16, 2024
സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അഹമ്മദാബാദ് അഡീഷണൽ കമ്മിഷണർ നീരജ്കുമാർ ബാദ്ഗുജർ പറഞ്ഞു. അക്രമകാരികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ വിദ്യാർഥികളിൽ ഒരാൾ ആശുപത്രിയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.