Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുസ്ലിം സമുദായം ദേശീയതക്ക് നിരവധി സംഭാവനകൾ നൽകിയവരാണ്; ചിലർ ഹിന്ദുത്വയെ വളച്ചൊടിച്ച് വഷളാക്കി: ബിജെപി നേതാവ് സികെ പത്മനാഭൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 17, 2024, 03:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ദേശീയ സമിതി അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ പത്മനാഭൻ. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിൽനിന്ന് അധികാരാധിഷ്ഠിത രാഷ്ട്രീയം എന്നതിലേക്ക് മാറിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം  വീണ്ടും ഭരണം കിട്ടുമെന്നതുകൊണ്ടാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് കൂട്ടിച്ചേർത്തു. നേരത്തെ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നത് മാറ്റി ‘കോൺഗ്രസ് മുക്ത ബി.ജെ.പി’ എന്നതിന് വേണ്ടി പോരാടേണ്ടിവരുമോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഹിന്ദുത്വയെ പലരും ഇപ്പോൾ വ്യാഖ്യാനിച്ച് വഷളാക്കി. ഇപ്പോൾ സമൂഹത്തിൽ ഒരു മുസ്ലിം വിരുദ്ധത വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാമെന്നല്ലാതെ നാടിന്റെ വികസനത്തിനും സൗഹാർദപരമായ ജീവിതത്തിലും അത് ഒരു ഗുണവും ചെയ്യില്ല. ഭീകരവാദത്തിനെതിരെ നമ്മൾ ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാണ് ഇന്ത്യയിലെ മുസ്ലിം സമുദായം ദേശീയതക്ക് നിരവധി സംഭാവനകൾ നൽകിയവരാണെന്നും സികെപി ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഹിന്ദുത്വമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ  ശക്തി ഏകതയാണ്. രാജ്യത്തിൻ്റെ സൗന്ദര്യമെന്ന് പറയുന്നത് നമ്മുടെ ബഹുസ്വരതയാണ്. അത് പൂർണമായും ഉൾക്കൊള്ളുമ്പോൾ മാത്രമേ രാഷ്ട്രത്തിന് ശക്തിയും സൗന്ദര്യവും ഒരുമിച്ചുണ്ടാവുകയുള്ളൂ. മുസ്ലീം വിരുദ്ധതയുടെ പ്രധാന പ്രചാരകർ  മോദിയും അമിത് ഷായുമാണെന്ന് പറയാനാവില്ലെന്നും സി.കെ പത്മനാഭൻ പറഞ്ഞു.

മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് താൻ ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ ഇന്ന് സ്‌നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്ന ആളുകളുള്ളത് മലപ്പുറം ജില്ലയിലാണ്. ഇത് തന്റെ അനുഭവമാണ് പറയുന്നത്. നൂറുകണക്കിന് മുസ്ലിം യുവാക്കൾ തന്റെ സുഹൃത്തുക്കളാണ്. ജില്ല രൂപീകരിക്കുമ്പോൾ ഭയത്തിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് തെറ്റാണെന്ന് തെളിഞ്ഞു. പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ടുപോകുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകർക്കുന്ന സിദ്ധാന്തം ആര് കൊണ്ടുവന്നാലും അവർ പിന്നോട്ട് പോകുമെന്നും സി.കെ പത്മനാഭൻ പറഞ്ഞു.

കഴിഞ്ഞദിവസം ; കാസർഗോഡ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിന് പാർട്ടി അമിത പ്രാധാനം നൽകുന്നതിനെതിരെ സി.കെ.പത്മനാഭൻ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. കൺവൻഷൻ ഉദ്ഘാടനം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാൽ നിർവഹിച്ചതിനെതിരെയായിരുന്നു. പത്മനാഭൻ്റെ പ്രതിഷേധം. കാസർഗോഡ് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിൽ പത്മജ നിലവിളക്കു കൊളുത്തുമ്പോൾ സി.കെ.പത്മനാഭൻ ഇരിപ്പിടത്തിൽ  നിന്ന് എഴുന്നേൽറ്റില്ല. വേദിയിലുണ്ടായിരുന്ന ബിജെപി സ്ഥാനാർഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രമീള സി. നായിക്, എം.സഞ്ജീവ ഷെട്ടി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉൾപ്പെടെയുള്ള നേതാക്കൾ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പത്‌മനാഭൻ കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു. 

തുടർന്ന് പത്മജ തനിക്ക് അതൃപ്തിയുള്ള കാര്യം പത്മനാഭൻ നേതാക്കളെ അറിയിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പിന്നീട് പ്രതികരിച്ചു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവരെന്നും പത്മനാഭൻ കുറ്റപ്പെടുത്തി.

കാലുമാറി വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണു നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്നായിരുന്നു  സി.കെ.പത്മനാഭൻ്റെ പ്രതികരണം.

ReadAlso:

ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; ഇടതു കോട്ടയായ കുറുമല സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ലീഡ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ 2 പെൺകുട്ടികളെ കാണാതായി; കസബ പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

Latest News

ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

വന്യജീവി ആക്രമണങ്ങൾക്ക് പ്രായോഗിക പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ് ഇന്ന് തിരുവമ്പാടിയിൽ

Congress leader Rahul Gandhi speaks at a public meeting during the 'Bharat Jodo Nyay Yatra', in Aurangabad district | PTI

ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം; ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും

38 തദ്ദേശ വാർഡുകൾ ആർക്കൊപ്പം? വോട്ടെണ്ണൽ രാവിലെ 10 മുതൽ; ആകാംഷയിൽ കേരളം!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies