തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടറും വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും റബർ ഇൻസെന്റീവ് സ്കീമിലേക്കുള്ള പണവുമടക്കം 1290 കോടി രൂപ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് അനുവദിച്ചു സർക്കാർ.
പെരുമാറ്റച്ചട്ടം ബാധിക്കാതിരിക്കാനായി തിരക്കിട്ട് ഉത്തരവുകളും ഇറക്കി. കഴിഞ്ഞ ദിവസം രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശിക അനുവദിച്ചിരുന്നു. മുടങ്ങിക്കിടക്കുന്ന പരമാവധി ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൊടുത്തുതീർക്കാനാണ് സർക്കാർ ശ്രമം.
പെൻഷൻ കുടിശിക 5.07 ലക്ഷം പേർക്ക് 628 കോടി രൂപ അനുവദിച്ചു. 2 വർഷങ്ങൾക്കു ശേഷമാണ് മൂന്നാം ഗഡുവിന്റെ ആനുകൂല്യം ലഭിക്കുന്നത്.
റബർ കർഷകർക്ക് ഉൽപാദന ബോണസായി 24.48 അനുവദിച്ചു . പട്ടികയിലുള്ളവർക്ക് അംഗീകരിച്ച സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഈ ആനുകൂല്യം ലഭിക്കുക ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ്. റബറിന്റെ താങ്ങുവില ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ കിലോയ്ക്ക് 170 രൂപയിൽനിന്നു 180 രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറക്കി. അടുത്ത മാസം മുതൽ ഈ വില നിലവിൽ വരും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 ലെ ലീവ് സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്തവർക്കും ആനുകൂല്യം അടുത്ത മാസം ഒന്നിന് പണമായി ലഭിക്കും. മറ്റുള്ളവരുടേത് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.
പ്രീ മട്രിക്, പോസ്‌റ്റ് മട്രിക് സ്കോളർഷിപ് വിതരണം ചെയ്യാൻ 454 കോടി രൂപ അനുവദിച്ചു. 2022–23 വരെയുള്ള .ക്ഷേമ പെൻഷൻ ഇൻസെന്റീവായി 12.88 കോടി രൂപയും എൻഎച്ച്‌എം, ആശാ പ്രവർത്തകരുടെ ശമ്പളവും ഓണറേറിയവും വിതരണം ചെയ്യാൻ 40 കോടി രൂപയും അനുവദിച്ചു.
Read more …
- ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം ‘|Pannyan Raveendran
- ഓംലെറ്റ് കൊടുക്കാൻ വൈകി : കൊല്ലത്ത് ദോശക്കട അടിച്ചുതകർത്ത് ലഹരിസംഘം
ലൈഫ് ഭവന പദ്ധതിക്കായി 130 കോടി രൂപ അനുവദിച്ചു. ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ വിഹിതമായി ഈ തുക കൈമാറും. ഹഡ്കോ വായ്പ ലഭിക്കാനുള്ള അടുത്ത ഗഡുവിനു 448.34 കോടി രൂപയും .217.22 കോടി രൂപയുടെ സർക്കാർ ഗാരന്റി നഗര പ്രദേശങ്ങളിൽ ഭവന നിർമാണത്തിന് ധനസഹായം നൽകുന്നതിനും അനുവദിക്കും.
















