കർണാടകയിൽ കരാറുകാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ്. ഗുബ്ബി എംഎൽഎ എസ്ആർ ശ്രീനിവാസിനെതിരെയാണ് പൊലീസ് എഫ്ഐആർ എടുത്തിരിക്കുന്നത്. കരാറുകാരനായ രവികുമാറിനെ എംഎൽഎ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അനധികൃതമായി ടെൻഡർ റദ്ദാക്കിയതിനെത്തുടർന്ന് ഗുബിയിലെ പിഡബ്ല്യുഡി ഓഫീസിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന തന്നെ എംഎൽഎ ശ്രീനിവാസ് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കരാറുകാരൻ്റെ ആരോപണം.
Read also :
- ഭാരത് അരി ഇനി റെയില്‍വേ സ്റ്റേഷനിലും കിട്ടും; വൈകിട്ട് രണ്ട് മണിക്കൂര്‍ വിൽപ്പന നടത്തും
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
പത്തോളം വരുന്ന പാർട്ടി പ്രവർത്തകരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു. മർദ്ദനത്തെ തുടർന്ന് ഒരു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നതായും രവികുമാർ പരാതിയിൽ പറയുന്നു. ശ്രീനിവാസിനെതിരെ സെക്ഷൻ 506, സെക്ഷൻ 504, സെക്ഷൻ 149, സെക്ഷൻ 323, സെക്ഷൻ 363 എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.