ആവശ്യമായ ചേരുവകൾ
ബ്രഡ് -7 എണ്ണം
കടല പൊടി -1/2 cup
മൈദ – 1 ടീസ്പൂൺ
കാശ്മീ രി മുളകുപൊടി – 1 ടീസ്പൂൺ
ചിക്കൻ മസാല 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സോയാ സോസ് – 2 ടീസ്പൂൺ
ടൊമാറ്റോ സോസ് – 3 ടീസ്പൂൺ
വെളുത്തുള്ളി – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 1 എണ്ണം
കാപ്സിക്കം – ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
ബ്രഡ് ചുറ്റിലും ഉള്ള ബ്രൗൺ ഒഴിവാക്കി ചെറിയ ചതുര കഷ്ണങ്ങൾ ആക്കിയെടുക്കുക. കടലപൊടി, മൈദ, ഉപ്പ്, ചിക്കൻ മസാല, മുളക്പൊടി, സോയാ സോസ്, ടൊമാറ്റോ സോസ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ മിക്സ് ചെയ്യുക. ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് മാവു തയാറാക്കുക.
മുറിച്ചുവെച്ച ബ്രഡ് കഷ്ണങ്ങൾ ഇൗ മാവിൽ മുക്കിയെടുത്ത് ഫ്രൈ ചെയ്യുക. ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് കറിവേപ്പില, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, കാപ്സിക്കം എന്നിവ വയറ്റുക. ഇതിലേക്ക് ടൊമാറ്റോ സോസ്, സോയസോസ്, മുളകുപൊടി, അൽപം വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഫ്രൈ ചെയ്തുവെച്ച ബ്രഡ് ചേർത്ത് വീണ്ടും ഇളക്കുക.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ