‘ഭ്രമയുഗം’ സിനിമയുടെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട ചാത്തനെ ഓർമ്മ ഉണ്ടോ? പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ആ കഥാപാത്രം വേറെ ആരും അല്ല സ്കൂൾ വിദ്യാർഥിയായ ആകാശ് ചന്ദ്രൻ എന്ന കൊച്ചു കുട്ടിയാണ്.
സിനിമയിലെ ചാത്തന്റെ രംഗങ്ങൾ വിഎഫ്എക്സിലൂടെ ചിത്രീകരിച്ചതാകും എന്നു കരുതിയവർക്കെല്ലാം ഈ വാർത്ത വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.
സിനിമ ഒടിടിയിൽ റിലീസിനെത്തിയതോടെയാണ് ആകാശ് ചന്ദ്രന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിങ് ആയിരുന്നു ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ ഡിസൈനര്‍.
അതിഗംഭീരമായാണ് ചാത്തനെ ഇവർ തയാറാക്കിയത്. ചാത്തനായുള്ള ആകാശിന്റെ കൂടുമാറ്റവും ഞെട്ടിക്കുന്നതായിരുന്നു.
അതേസമയം സിനിമയിൽ തെയ്യത്തെ അവതരിപ്പിച്ചത് റഫ്നാസ് റഫീഖ് ആണ്.
മാർച്ച് 15ന് സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ഒടിടി റിലീസിനെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി നേടിയത്.
Read More……
- Psc ലിസ്റ്റിലുള്ളവർക്ക് നിയമനം സാധ്യമാക്കുക പ്രീ പ്രൈമറി ടീച്ചർ റാങ്ക് ഹോൾഡേഴ്സ്
- ജീവനുള്ളിടത്തോളം കാലം TP വധം പറഞ്ഞു കൊണ്ടേയിരിക്കും ഷാഫി പറമ്പില്‍
- അനുഷ്‌ക ഷെട്ടിക്ക് പിന്നാലെ ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരി’ൽ പ്രഭുദേവയും
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷന്‍ നേടിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ സ്വീകാര്യത നേടി.
മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്‍റെ സംവിധാനത്തിനൊപ്പം ടി.ഡി. രാമകൃഷ്ണന്റെ സംഭാഷണങ്ങളും ശ്രദ്ധേയമായി.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭ്രമയുഗം’.