ആവശ്യമായ ചേരുവകൾ
ഫിഷ് -500 ഗ്രാം
സവാള -ഒന്ന്
തക്കാളി -രണ്ടെണ്ണം
പച്ചമുളക് -മൂന്നെണ്ണം
കറിവേപ്പില -രണ്ട് തണ്ട്
മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
മുളകുപൊടി -നാല് ടീ. സ്പൂൺ
ഉലുവ, കടുക് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
വാളൻ പുളി -ആവശ്യത്തിന്
ഉപ്പ്, വെള്ളം -ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ ചേർത്ത് പൊട്ടുമ്പോൾ ഫൈനായി ചോപ് ചെയ്ത സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ പൊടികളും ചേർത്ത് വഴറ്റിയതിന് ശേഷം ചൂടുവെള്ളത്തിൽ ഇട്ടുവെച്ച റോസ് ടമറിന്റ് വെള്ളത്തോടെ ചേർത്തിളക്കുക.
തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിവെച്ച മീൻ ചേർത്തിളക്കി മൂടി വെക്കുക. നന്നായി തിളച്ച് വെളിച്ചെണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യുക.
കറിവേപ്പില ചേർത്തിളക്കി മൂടി വെച്ച് അര മണിക്കൂർ ശേഷം സർവ് ചെയ്യാം.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ