ബ്രസീൽ വിങ്ങർ വിനീഷ്യസ് ഇരട്ട ഗോളുകളുമായി തിളങ്ങിയ ലാ ലിഗ മത്സരത്തിൽ കരുത്തരായ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ഒസാസുനയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയൽ പോയന്റ് വ്യത്യാസം പത്താക്കി. 29 മത്സരങ്ങളിൽനിന്ന് 72 പോയന്റ്. രണ്ടാം സ്ഥാനത്തുള്ള ജിറോണക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 62 പോയന്റാണുള്ളത്. ഡാനിയൽ കാർവഹാലും (18ാം മിനിറ്റിൽ) ബ്രാഹിം ഡയസും (61ാം മിനിറ്റിൽ) റയലിനായി വലകുലുക്കി. ആന്റെ ബുദിമിർ (ഏഴാം മിനിറ്റിൽ), ഐക്കർ മുനോസ് (90+1) എന്നിവരാണ് ഒസാസുനക്കായി ഗോൾ മടക്കിയത്.
റയലിന്റെ മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയത് ഫെഡറികോ വാൽവെർദെയാണ്. കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ രണ്ടാം ലാ ലീഗ കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്. ആഞ്ചലോട്ടിയുടെ കീഴിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി റയലിന്റെ 200ാം ജയമാണിത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് റയലിന്റെ എതിരാളികൾ.
മറ്റൊരു മത്സരത്തിൽ ജിറോണ ഗെറ്റാഫെയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. റയലുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനുള്ള അവസരമാണ് ജിറോണ നഷ്ടപ്പെടുത്തിയത്. 33ാം മിനിറ്റിൽ ജീസസ് സാന്റിയാഗോയാണ് ഗെറ്റാഫയുടെ വിജയഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനെ നേരിടും.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ