ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ബറേലി സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ സമൂഹ മാധ്യമങ്ങളിൽ ലൈവ് വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ മൂന്ന് വാർഡന്മാർക്ക് സസ്പെൻഷൻ. ബറേലി സെൻട്രൽ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി ആസിഫ് ലൈവ് വീഡിയോ ഹോസ്റ്റ് ചെയ്യുന്നതിൻ്റെ വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, “ഞാൻ സ്വർഗ്ഗത്തിലാണ്, അത് ആസ്വദിക്കുകയാണ്” എന്ന് ആസിഫ് പറയുന്നുണ്ട്. 2019ൽ പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ രാകേഷ് യാദവിനെ (34) പട്ടാപ്പകൽ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിലെ മറ്റൊരു പ്രതിയായ രാഹുൽ ചൗധരിയും തടവുശിക്ഷ അനുഭവിക്കുന്നുണ്ട്.
വിഡിയോ ശ്രദ്ധയിൽപെട്ട രാകേഷ് യാദവിന്റെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം പരാതി നൽകുകയായിരുന്നു. പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് ജയിൽ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം നടത്തി വാർഡന്മാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. രവിശങ്കർ ദ്വിവേദി, ഹൻസ് ജീവ് ശർമ, ഗോപാൽ പാണ്ഡെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ