തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് തീരുമാനം. സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചതിന് ശേഷം മാത്രമാകും ഇനി മസ്റ്ററിങ് ആരംഭിക്കുക. റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരുമെന്നും മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു.
മസ്റ്ററിങ് നിർത്തിവെച്ചതിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. തിങ്കളാഴ്ച മുതൽ എല്ലാ കാർഡുകള്‍ക്കുമുള്ള റേഷൻ വിതരണം പുനരാരംഭിക്കും.
15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളിലായി മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇ പോസ് മെഷീനിലെ തകരാര്‍ ഇന്നലെ മുതല്‍ മസ്റ്ററിങിന് തടസമായിരുന്നു.
ഇന്നലെ 1,76,408 പേരുടെ മസ്റ്ററിങ് നടത്തിയെന്നാണ് ഭക്ഷ്യവകു പ്പിന്റെ കണക്ക്. മസ്റ്ററിങ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതാണ്. ചില റേഷന്‍ കട വ്യാപാരികള്‍ അരി വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി ജിആര്‍ അനില്‍ കുറ്റപ്പെടുത്തിയിരുന്നു.
റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ പ്രത്യേകസമിതിയെ സർക്കാർ നിയോഗിച്ചു. സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി അധ്യക്ഷയായുള്ള കമ്മിറ്റിയിൽ സി-ഡാക്കിലെ ശാസ്ത്രജ്ഞ എസ്. രാജശ്രീ, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. അജിത് കുമാർ, സംസ്ഥാന ഐ.ടി മിഷൻ ഇന്നവേഷൻ ആൻഡ് റിസർച് തലവൻ എസ്. സനൂബ് എന്നിവരാണ് അംഗങ്ങൾ.
ഒരാഴ്ചക്കുള്ളിൽ സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറണം. കേരള/ഹൈദരാബാദ് ഡിവിഷനിലെ ദേശീയ ഇൻഫർമാറ്റിക് സെന്‍റർ(എൻ.ഐ.സി) ജീവനക്കാർ, ബി.എസ്.എൻ.എൽ, ഭക്ഷ്യപൊതുവിതരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കം റിപ്പോർട്ട് തയാറാക്കുന്നതിനായി സമിതി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്നും ഐ.ടി സെൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ