കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. എന്നാല്‍ ഒട്ടും നിസാരമായി കാണേണ്ട രോഗമല്ലിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
പുറകില്‍ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദനയാണ് വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ
- അടിക്കടിയുള്ള മൂത്രമൊഴിക്കലും മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും ആണ് മറ്റ് ലക്ഷണങ്ങള്‍.
- മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്‍റെ സൂചനയാകാം. മൂത്രത്തിന്‍റെ നിറം മാറ്റം, അതായത് മൂത്രം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക. മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും.
- കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
- ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം.
- കടുത്ത പനിയും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.
- Read More…
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- മസ്റ്ററിങ്ങ് താറുമാറായിവെയിലത്ത് ഉരുകി ജനം | Kerala Ration
- മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരാനുണ്ട്; പത്മജ