ചൂട് കൂടിയതോടു കൂടി ശരീരത്തിൽ വരൾച്ച അനുഭവപ്പെടുവാൻ തുടങ്ങി. ശരിയായ രീതിയിൽ വെള്ളമില്ലങ്കിൽ ശരീരത്തിലെ സെല്ലുകൾ പ്രവർത്തന രഹിതമാകും. സമയ പരിമിതിയും, മടിയും കാരണം പലരും വെള്ളം കുടിക്കാറില്ല. ഇതിൽ ഭൂരിഭാഗം പേരും മടി കാരണമാണ് വെള്ളം കുടിക്കാത്തത്.
വെള്ളം ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന കാര്യം നമുക്കറിയാം. ശരീരത്തിൽ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കാരണം ഉണ്ടാകുന്നതാണ് നിര്‍ജ്ജലീകരണം. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിര്‍ജ്ജലീകരണം പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ ഇതിന് പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര – മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം.
നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
നിങ്ങളില്‍ നിർജ്ജലീകരണം പിടിപെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ ചര്‍മ്മം നോക്കിയാല്‍ മതി. വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിർജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. വരണ്ട ചര്‍മ്മവും നിര്‍ജ്ജലീകരണം പിടിപെട്ടവരുടെ ചര്‍മ്മവും രണ്ട് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. വരണ്ട ചര്‍മ്മം രോഗാവസ്ഥയെയല്ല സൂചിപ്പിക്കുന്നത്.
അമിതമായ ദാഹമാണ് നിർജ്ജലീകരണത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം.
വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക തുടങ്ങിയവയും ഉണ്ടാകാം.
തലവദേന, തലക്കറക്കം
മസിലുകൾ കോച്ചി പിടിക്കുക
ശരീര വേദന, ക്ഷീണം
മൂത്രം കുറച്ച് ഒഴിക്കുക
വിശപ്പ് അനുഭവപ്പെടാതിരിക്കുക
ആശയക്കുഴപ്പം അനുഭവപ്പെടുക, ഓര്‍മ്മക്കുറവ് തുടങ്ങിയവയും ലക്ഷണമാകാം.
തലക്കറക്കം
- Read More…..
- എത്ര കൂടിയ ഷുഗറും കുറയ്ക്കാം: പഴമക്കാരുടെ ചക്ക അത്ര നിസ്സാരക്കാരനല്ല
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- മുടിയും താടിയും നരയ്ക്കുന്നോ? ഒരുമാസം ഇവ കഴിച്ചു നോക്കു, ഏത് മുടിയും കറുക്കും
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം ധാരാളം കുടിക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
വെയിലത്ത് ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കരുതുക. മണിക്കൂറിൽ 1 ലിറ്റർ വെള്ളം വീതം കുടിക്കേണ്ടതാണ്.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
ജലത്തിൽ അമിതമായ ഉപ്പും മധുരവും കൂടുന്നത് നിർജ്ജലീകരണത്തിന് കാരണമാവും.
വാട്ടർ കണ്ടന്റ് കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക ഉദാ: തണ്ണിമത്തൻ