സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖത്തെ കാരയും കുരുവും. ഇത് മുഖത്ത് ഉള്ളപ്പോൾ വെറുതെ തൊട്ടും തലോടിയും പൊട്ടിച്ചും മുഖത്ത് പാടുകൾ വീഴ്ത്തുന്നതും നമുക്ക് ഒരു ‘ഹോബി’ ആണ്. എന്നാൽ ഇതിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്ന് അറിയുമോ? വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് മുഖത്തെ പാടുകളും കുരുവും കാരയുമെല്ലാം മാറ്റാവുന്നതാണ്.
കാര കളയുവാൻ എന്തെല്ലാം ചെയ്യാം?
- തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ ഇരുന്ന ശേഷം കഴുകിക്കളയുക.പപ്പായ നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തിലാക്കി പതിവായി മുകത്ത് പുരട്ടിയാൽ മുഖക്കുരുവും കാരയും ഇല്ലാതാക്കാം.
- ആര്യവേപ്പിൻറെ ഇലയിട്ട് തിളപ്പിച്ചു വെള്ളം ഉപയോഗിച്ച് രാവിലെ ഉണർന്നയുടൻ മുഖം കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടർന്നാൽ മുഖക്കുരുവിനെ നിശ്ശേഷം മാറ്റിയെടുക്കാം.
- തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവയുടെ നീര് ഒരേ അളവിൽ കലർത്തിയെടുത്ത് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക
- ഓറഞ്ച് നീരും അതേ അളവിൽ തന്നെ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് മുഖം വൃത്തിയാക്കാം.
- READ MORE….
- എത്ര കൂടിയ ഷുഗറും കുറയ്ക്കാം: പഴമക്കാരുടെ ചക്ക അത്ര നിസ്സാരക്കാരനല്ല
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- മുടിയും താടിയും നരയ്ക്കുന്നോ? ഒരുമാസം ഇവ കഴിച്ചു നോക്കു, ഏത് മുടിയും കറുക്കും