കൊച്ചി: താരതമ്യേന താഴ്ന്ന നിലയിൽ ട്രേഡു ചെയ്യുന്നതു വഴി സുരക്ഷാ മാർജിൻ പ്രദാനം ചെയ്യുന്നതും ശക്തവുമായ കമ്പനികളിൽ നിക്ഷേപിച്ച് വൈവിധ്യപൂർണമായ പോർട്ട്ഫോളിയോ ലഭ്യമാക്കുന്ന പദ്ധതിയാണ് യുടിഐ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട്.
പദ്ധതിയുടെ 35 ശതമാനമെങ്കിലും ലാർജ് ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങളായിരിക്കും.
ലാർജ് ക്യാപ് നിക്ഷേപങ്ങളിലൂടെ സ്ഥിരതയും മിഡ് ക്യാപ്, സ്മോൾ ക്യാപ് നിക്ഷേപങ്ങളിലൂടെ ഉയര്ന്ന വളർച്ചയുമാണ് നേടാൻ ശ്രമിക്കുന്നത്.
Read more ….
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ഞങ്ങളുടെ ജീവനൊരു വിലയുമില്ല ; CPO rank list ഉദ്യോഗാർഥികൾ
- കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളായി
2009-ൽ ആരംഭിച്ച ഈ പദ്ധതിയിൽ 2024 ഫെബ്രുവരിയിലെ കണക്കു പ്രകാരം ആകെ 2600 കോടി രൂപയുടെ ആസ്തിയാണുളളത്.
ഇതില് 51 ശതമാനം ലാർജ് കാപിലും 40 ശതമാനം മിഡ്കാപിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.