തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിൽ കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ആരോമൽ വൊളന്റിയറായി പ്രവർത്തിച്ചുവെന്ന് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും സംസ്കൃത കോളജിൽ വിദ്യാർഥിയെ മർദിച്ച കേസിലും പ്രതിയാണ് ആരോമൽ. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് വിദ്യാർഥി കൂടിയായ ആരോമൽ വിധികർത്താവ് ഷാജി ഉൾപ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുമ്പോൾ അവിടെയുണ്ടായിരുന്നതായാണു വിവരം.
അതേസമയം, കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുടെ വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ്, സൂരജ് എന്നിവർ വെളിപ്പെടുത്തിയിരുന്നു. ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണു ഷാജിയെ മർദിച്ചത് എന്ന് ഇവർ പറയുന്നു.
Read more:
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി
ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ മുറിയിലുണ്ടായിരുന്നു. മർദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും’ എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും വെളിപ്പെടുത്തി. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മർദിച്ചവർ മറുപടി പറഞ്ഞതെന്നും ഇവർ പറയുന്നു. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















