കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് നടൻ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം.
എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെയാണ് നടൻ ചോറ്റാനിക്കരയിലെത്തിയത്.
പ്രഭുദേവ ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള കളർഫുൾ എന്റർടെയിനറായി ഒരുങ്ങുന്ന ‘പേട്ടറാപ്പി’നായി സംഗീതം ഒരുക്കുന്നത് ഡി. ഇമ്മൻ ആണ്.
Read More…….
- സാന്റിയാഗോ മാര്‍ട്ടിനോ, ആരാണയാള്‍?; ഇലക്ട്രല്‍ ബോണ്ടുമായി എന്താണ് ബന്ധം ?
- തൃശൂരിൽ വോട്ട് അഭ്യർത്ഥിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ | Thrissur | V S Sunilkumar
- കൽക്കിയുടെ ഷൂട്ടിന് ശേഷം നടൻ പ്രഭാസ് ഹൈദരാബാദിൽ: വൈറലായി വിഡിയോ
കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു. അറുപത്തിനാല് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.
ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം.
പ്രഭുദേവ തന്റെ ഭാര്യയ്ക്കൊപ്പം മുംബൈയിലാണ് താമസം. മുംബൈയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഹിമാനിയാണ് താരത്തിന്റെ ഭാര്യ. മഞ്ജു വാര്യർ ചിത്രമായ ‘ആയിഷ’യിലെ നൃത്തം കൊറിയോഗ്രാഫ് ചെയ്താണ് പ്രഭുദേവ അവസാനമായി മലയാളത്തിലെത്തിയത്.