ശരീരത്തില്‍ കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
ഓട്സ്
ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കനും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ചീര
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ബെറി
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഒലിവ് ഓയിൽ
ഒലീവ് ഓയിലാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
അവക്കാഡോ
അവക്കാഡോയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഇവ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും എച്ച്‌ഡിഎൽ അഥവാ നല്ല കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടുന്നതിനും സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഹൃദയാരോഗ്യത്തിന്‍റെ ആരോഗ്യത്തിനും അവക്കാഡോ കഴിക്കുന്നത് നല്ലതാണ്.
ഫാറ്റി ഫിഷ്
ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
നട്സ്
നട്സാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പയർ
പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- മുടിയും താടിയും നരയ്ക്കുന്നോ? ഒരുമാസം ഇവ കഴിച്ചു നോക്കു, ഏത് മുടിയും കറുക്കും
സോയ പാൽ
സോയാ പാല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും ഫൈബറും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.