ചെന്നൈ∙ സ്ത്രീകൾക്കു പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയെക്കുറിച്ചുള്ള തന്റെ പരാമർശം ഡിഎംകെ ഐടി വിഭാഗം വളച്ചൊടിച്ചെന്ന ആരോപണവുമായി നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു രംഗത്ത്. പ്രതിമാസം 1,000 രൂപ നൽകുന്നതു സർക്കാരിന്റെ ഭിക്ഷയാണെന്നുള്ള ഖുഷ്ബുവിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞദിവസം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ, ടാസ്മാക് മദ്യക്കടകളുടെ എണ്ണം കുറയ്ക്കുകയും മദ്യപിക്കുന്നതിൽ നിന്ന് യുവാക്കളെ നിരുത്സാഹപ്പെടുത്തുകയും ചെയ്താൽ സ്ത്രീകൾക്ക് 1,000 രൂപ ഭിക്ഷ നൽകേണ്ട ആവശ്യം വരില്ലെന്നാണു താൻ പറഞ്ഞതെന്നു ഖുഷ്ബു വിശദീകരിച്ചു. മന്ത്രി ഗീതാ ജീവൻ, നടി അംബിക തുടങ്ങിയവർ പരാമർശത്തെ അപലപിച്ചിരുന്നു.