തൃശൂർ: ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നാട്ടാനകളുടെ ക്ഷാമത്തിൽ ഉത്സവ എഴുന്നള്ളിപ്പുകൾ ഇല്ലാതാവുമെന്ന ഉത്സവപ്രേമികളുടെയും സംഘാടകരുടെയും ആശങ്കക്ക് ഇതോടെ അറുതിയായി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാന്‍ കഴിയും. സംസ്ഥാനത്തിനകത്തെ ആന കൈമാറ്റങ്ങൾക്കും നിയമ തടസ്സമില്ല. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ഏത് ആനകളെയും എവിടേക്കും കൈമാറാം.
വ്യാഴാഴ്ച രാത്രിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തൃശൂരിലെ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വിലക്ക് നീക്കി ഉത്സവ എഴുന്നള്ളിപ്പുകൾക്ക് ആനകളെ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു.
Read more:
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി
ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപന തലേന്ന് ആനക്കടത്തിനുള്ള അനുമതി വിജ്ഞാപനം പുറപ്പെടുവിച്ചതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് ആക്ഷേപമുണ്ട്. വിവിധ ദേവസ്വങ്ങളും വ്യക്തികളുമടക്കം നിരവധി ആളുകൾ കേരളത്തില്‍ ആനകളെ വാങ്ങാന്‍ സർക്കാറിന്റെ അനുമതിക്കായി കാത്തിരിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















