കുട്ടികൾക്ക് തൂക്കവും, ബുദ്ധിയും വർധിപ്പിക്കാൻ ഇതൊന്ന് കൊടുത്തു നോക്കൂ…..

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം വളരുന്ന പ്രായം, ഈ പ്രായത്തില്‍ നല്‍കുന്ന ശ്രദ്ധയും പോഷകവുമെല്ലാമാണ് ആജീവനാന്തം കുട്ടിയ്ക്കു തുണയാകുക, ആയുയാരോഗ്യ സൗഖ്യം നല്‍കുക. മാത്രമല്ല, വളരുന്ന പ്രായത്തില്‍ എന്തു ചെയ്താലും അതു ശരീരത്തില്‍ പിടിയ്ക്കുകയും ചെയ്യും.
കുട്ടികള്‍ക്കു ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്. പ്രതിരോധ ശേഷിയ കുറവായതു തന്നെ കാരണം. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ആവശ്യത്തിന് പൊക്കവും തൂക്കവുമില്ലാത്തത്, തീരെ മെലിഞ്ഞിരിയ്ക്കുന്നത്, പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരുന്നത്, ഭക്ഷണം കഴിയ്ക്കാത്തത് തുടങ്ങി പോകുന്നു, ഇത്.
കുട്ടികളുടെ ശാരീരിക, ബുദ്ധി വളര്‍ച്ചയ്ക്കു സഹായിക്കുമെന്നു പറഞ്ഞു വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളും എനര്‍ജി ഡ്രിങ്കുകളുമൊന്നും ചില്ലറയല്ല. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാണ്. വലിയ വില കൊടുത്തു വാങ്ങിച്ചാലും ഗുണം ലഭിയ്ക്കണമെന്നില്ല. പോരാത്തതിന് കൃത്രിമ നിറവും മധുരവുമെല്ലാം കലര്‍ത്തി വാങ്ങുന്നത്.
കുട്ടികളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ആയുര്‍വേദ രീതിയില്‍ തയ്യാറാക്കാവുന്ന പല മരുന്നുകളുമുണ്ട്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയാല്‍ കുട്ടിയ്ക്ക ഇതു ദോഷം വരുത്തുമോയെന്ന പേടിയും വേണ്ട.
ഇത്തരത്തില്‍ തയ്യാറാക്കാവുന്ന ആയുര്‍വേദ ലേഹ്യത്തിന്റെ ചേരുവകളും തയ്യാറാക്കുന്ന രീതിയും ഗുണങ്ങളുമെല്ലാം അറിയൂ.
നെല്ലിക്കയാണ് ഈ ലേഹ്യത്തിലെ പ്രധാന ചേരുവ. കുട്ടികള്‍ക്കായുള്ള ച്യവന പ്രാശം എന്ന ഇതില്‍ ശര്‍ക്കര, നെയ്യ് എന്നിവയും ചേര്‍ക്കുന്നുണ്ട്.

നെല്ലിക്ക

നെല്ലിക്ക വൈറ്റമിന്‍ സിയുടേയും ധാരാളം പോഷകങ്ങളുടേയും കലവറയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകവുമാണ്. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍, ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക. കുട്ടികളുടെ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരം. ഇത് വയറ്റിലെ ആസിഡ് തോതു ക്രമപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്. ഭക്ഷണം ശരീരം നല്ലപോലെ ആഗിരണം ചെയ്യാനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുമെല്ലാം ഇത് നല്ലതാണ്.
കുട്ടികളിലെ ബുദ്ധിശക്തി
കുട്ടികളിലെ ബുദ്ധിശക്തിയും ഓര്‍മശക്തിയും മെച്ചപ്പെടുത്തുന്ന ഒന്നാണ് നെല്ലിക്ക. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്ന ഒന്ന്. ഇതു കൊണ്ടു തന്നെ നെല്ലിക്ക കുട്ടികള്‍ക്കു നല്‍കുന്നത് നല്ലതാണ്.

നെയ്യ്

ഇതിലെ മറ്റൊരു ചേരുവയായ നെയ്യും കുട്ടികള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ മറ്റൊരു ചേരുവയായ നെയ്യും കുട്ടികള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. കുട്ടികളുടെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാനും ബ്രെയിന്‍ സംബന്ധമായ ഗുണങ്ങള്‍ക്കും ഏറെ നല്ലതാണ് നെയ്യ്. ഇത് മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണ്. കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും രോഗം വരാതെ തടയാനുമെല്ലാം ഏറെ ഗുണകരം.

ശര്‍ക്കര

ഇതില്‍ ചേര്‍ക്കുന്ന ശര്‍ക്കരയും കുട്ടികള്‍ക്ക് ഏറെ ആരോഗ്യം നല്‍കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ പഞ്ചസാരയേക്കാള്‍ കൂടിയ അളവില്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍, മറ്റ് മിനറലുകള്‍ എന്നിവ ഇവയില്‍ പ്രധാനമാണ്. മലബന്ധം തടയുന്നതിനും ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.
ഈ പ്രത്യേക നെല്ലിക്കാ ലേഹ്യം ച്യവനപ്രാശം എന്നു തന്നെ പറയാം. കുട്ടികള്‍ക്കുള്ള പ്രത്യേക ച്യവനപ്രാശം. നെല്ലിക്ക, നെയ്യ്, ശര്‍ക്കര എന്നിവയും ഏലയ്ക്കാ പൊടി, ഉലുവാ പൊടി, കറുവാപ്പട്ട പൊടി, അല്‍പം ഉപ്പ് എന്നിവയുമാണ് ഇതിനായി വേണ്ടത്. ഇതു തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്.
നെല്ലിക്ക നല്ലപോലെ കഴുകി ആവി കയറ്റി പുഴുങ്ങിയെടുക്കുക. ഇതിലെ വെള്ളം മുഴുവന്‍ നീക്കിയ ശേഷം നെല്ലിക്ക ഉപയോഗിയ്ക്കുക. കാരണം വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ ഈ മരുന്നു പെട്ടെന്നു തന്നെ കേടാകാനും പൂപ്പല്‍ വരാനും സാധ്യതയുണ്ട്. ഇതു വേവിച്ചു കഴിഞ്ഞ് കുരു നീക്കുക.
ഒരു പാത്രത്തില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് നെല്ലിക്ക വേവിച്ചതിട്ട് നല്ലപോലെ ഉടയ്ക്കുക. ഇതിനൊപ്പം ശര്‍ക്കര പൊടിച്ചതും ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്‍പനേരം ഇത് വേവിയ്ക്കുക. വേണമെങ്കില്‍ ഇതില്‍ അല്‍പം തേനും ചേര്‍ക്കാം. തേന്‍ ലേഹ്യം വാങ്ങിയ ശേഷം ചൂടാറുമ്ബോള്‍ ചേര്‍ക്കുക. ചൂടോടെ തേന്‍ ചേര്‍ക്കുന്നതു നല്ലതല്ല. ഇത് തേന്‍ ഗുണങ്ങള്‍ കളയും.

ചൂടുപാലും

ഇതിലേയ്ക്ക രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏലയ്‌ക്കൊപ്പൊടി, ഉലുവാപ്പൊടി, കറുവാപ്പട്ട പൊടി, പേരിന് ലേശം ഉപ്പ് എന്നിവ ചേര്‍ത്തിളക്കാം. വാങ്ങി വച്ച്‌ നല്ലപോലെ ചൂടാറുമ്ബോള്‍ വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിയ്ക്കാം. ഇതില്‍ നിന്നും ഓരോ ടേബിള്‍ സ്പൂണ്‍ വീതം രാത്രി കുട്ടിയ്ക്കു നല്‍കാം. ഒരു ഗ്ലാസ് ചൂടുപാലും.
ഈ പ്രത്യേക നെല്ലിക്കാ ലേഹ്യം കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുട്ടികളിലെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാായ മരുന്നാണിത്. ആരോഗ്യകരമായ തൂക്കം എന്നു പറയണം. മാത്രമല്ല, ശരീര പുഷ്ടിയില്ലാത്ത കുട്ടികള്‍ക്ക് ഇതു നല്‍കുന്ന ശരീരം പുഷ്ടിപ്പെടാനും സഹായിക്കും.
കുട്ടികള്‍ക്ക് പ്രതിരോധ ശേഷി നല്‍കുന്ന പ്രത്യേക മരുന്നാണിത്. ഇതിലെ നെല്ലിക്ക, നെയ്യടക്കമുള്ള ചേരുവകള്‍ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും കുട്ടികള്‍ക്കു സംരക്ഷണം നല്‍കും.

വയറിന്റെ ആരോഗ്യത്തിനും

  • കുട്ടികള്‍ക്ക് വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഇത് അത്യുത്തമമാണ്. നല്ല ശോധന നല്‍കാന്‍ നെല്ലിക്കയിലെ നാരുകളും ശര്‍ക്കരയും നെയ്യുമെല്ലാം സഹായിക്കും. വയററിലെ വിര ശല്യം പോലുള്ളവ തടയുകയും ചെയ്യും.
  • കുട്ടികള്‍ക്ക് എല്ലിനു കരുത്തേകുന്ന ഒന്നാണിത്. വളരുന്ന പ്രായത്തില്‍ എല്ലിന് ബലം നല്‍കാന്‍, എല്ലു വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതിലെ കാല്‍സ്യം, വൈററമിനുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.
  • ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം
  • കുട്ടികകളുടെ പഠനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരം. തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്ന നല്ലൊരു ലേഹ്യമാണ് ഇത്.

 

    

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ