തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു 2024 മാർച്ച് മാസത്തെ എണ്ണ ചുമതല. 5,21,68,713 രൂപ ഭണ്ഡാര വരവായി ലഭിച്ചു. ഇതോടൊപ്പം രണ്ട് കിലോ 526 ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.18 കിലോ 380ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ മാസങ്ങളിലെ പോലെ ഇത്തവണയും നിറയെ നിരോധിച്ച നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും കണ്ടെത്തി. കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. 2000 ന്‍റെ 47 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്‍റെ 76 നോട്ടുകളുമാണ് ലഭിച്ചത്.
ഇ-ഭണ്ഡാര വരവ് 7.22 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ-ഭണ്ഡാരം വഴി 7,22,473 രൂപയാണ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ അറിയിച്ചു.
















