മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കൊള്ളസംഘമാണ് ഇലക്ടറൽ ബോണ്ടിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രക്കിടെ താനെയിൽ പൊതുസമ്മേളനത്തിലാണ് അദ്ദേഗത്തിൻ്റെ പ്രതികരണം
തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച പണമെല്ലാം രാഷ്ട്രീയ പാർട്ടികളെ പിളർത്താനും ബിജെപി വിരുദ്ധ സർക്കാറുകളെ പുറത്താക്കാനുമാണ് ഉപയോഗിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളൊന്നും പ്രതിരോധ കരാറുകളോ മറ്റോ നൽകുന്നില്ല.
പ്രതിപക്ഷ പാർട്ടികളൊന്നും പെഗാസസ് ഉപയോഗിച്ചിട്ടില്ല, സിബിഐയെയോ ഇഡിയെയോ നിയന്ത്രിക്കുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.തെരഞ്ഞെടുപ്പ് കമീഷൻ, ആദായനികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളെല്ലാം ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ആയുധങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
















