സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ എന്നിവയിലൂടെ മെഗാ ഓഫറുകൾ നൽകിക്കൊണ്ട് ഹോളി വില്‍പ്പന പ്രഖ്യാപിച്ചിരിക്കുന്നു സാംസങ് .

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് ബമ്പര്‍ വാഗ്ദാനങ്ങളും ക്യാഷ് ബാക്കുകളും പ്രഖ്യാപിച്ചു കൊണ്ട് അതിൻ്റെ എക്‌സ്‌ക്ലൂസീവ് ഹോളി വില്‍പ്പന ആരംഭിക്കുന്നു. ഗ്യാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ആക്‌സസ്സറികളും വെയറബിളുകളും, സാംസങ്  ടിവികള്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി സാംസങിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകള്‍ക്ക് ഈ വാഗ്ദാനങ്ങള്‍ ലഭ്യമായിരിക്കും.

സാംസങ്.കോം, സാംസങ്  ഷോപ്പ് ആപ്പ്, സാംസങ്  എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ എന്നിവയിലൂടെ ഈ വാഗ്ദാനങ്ങള്‍ ലഭ്യമായിരിക്കും. പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 22.5% വരെ ക്യാഷ് ബാക്കും (25,000 രൂപ വരെ) ലഭിക്കും.

മാര്‍ച്ച് 15-ന് ആരംഭിച്ച് മാര്‍ച്ച് 26 വരെ നീളുന്ന ഈ ഹോളി ആഘോഷവേളയില്‍ ഗ്യാലക്‌സി എക്‌സ് സീരീസിലേയും ഗ്യാലക്‌സി എ സീരീസിലേയും ഗ്യാലക്‌സി സെഡ് സീരീസിലെയും തെരെഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കും ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്കും 60% വരെ ഇളവ് ലഭിക്കുന്നതാണ്.

ഗ്യാലക്‌സി ബുക്ക്4 360, ഗ്യാലക്‌സി ബുക്ക്4 പ്രോ, ഗ്യാലക്‌സി ബുക്ക്4 പ്രോ 360, ഗ്യാലക്‌സി ബുക്ക്ഗോ, ഗ്യാലക്‌സി ബുക്ക്3 അള്‍ട്രാ, ഗ്യാലക്‌സി ബുക്ക്3 എന്നിങ്ങനെയുള്ള ഗ്യാലക്‌സി ലാപ്പ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 45% വരെ ഇളവുകള്‍ ലഭ്യമാകും.

തെരഞ്ഞെടുക്കപ്പെട്ട മോഡലുകളിലെ ഗ്യാലക്‌സി ടാബ്ലെറ്റുകള്‍, വെയറബിളുകളും ആക്‌സസ്സറികളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 55% വരെയും ഇളവ് ലഭിക്കും.

സാംസങിന്റെ പ്രീമിയം, ലൈഫ് സ്‌റ്റൈല്‍ മോഡലുകളില്‍പ്പെട്ട ടെലിവിഷനുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15,250 രൂപ വരെയുള്ള അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ സഹിതം 48% ഇളവ് ലഭിക്കുന്നതാണ്. നിയോ ക്യുഎല്‍ഇഡിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും 50 ഇഞ്ച് സെറിഫ് ടെലിവിഷനുകള്‍ ഉറപ്പായുള്ള പ്രത്യേക സമ്മാനമായി ലഭിക്കും.

ഈ വില്‍പ്പന വേളയില്‍ റഫ്രിജറേറ്ററുകള്‍ പോലുള്ള സാംസങ്  ഡിജിറ്റല്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ 49% വരെ ഇളവ് ലഭിക്കുന്നതാണ്. മാത്രമല്ല,15125 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.

സാംസങ്  വിന്‍ഡ്ഫ്രീ എസിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും 39% വരെ ഇളവ് ലഭിക്കും. മാത്രമല്ല, രണ്ടോ അതില്‍ കൂടുതലോ എ സി കള്‍ വാങ്ങുമ്പോള്‍ 5% അധിക ഇളവും ലഭിക്കും. ഉത്സവ വേള സെയില്‍ വാഗ്ദാനത്തിനു കീഴില്‍ ഉപഭോക്താക്കള്‍ക്ക് 1415 രൂപ വരെ മൂല്യമുള്ള സൗജന്യ ഇന്‍സ്റ്റലേഷനും ലഭിക്കുന്നതാണ്.

ഈക്കോബബിള്‍ നിരയില്‍പ്പെട്ട ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50% വരെയുള്ള ഇളവിനോടൊപ്പം 15,125 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ലഭിക്കുന്നതാണ്.

28 ലിറ്റര്‍ സ്ലിംഫ്രൈ മൈക്രോവേവ്, 38 ലിറ്റര്‍ വൈഫൈ എനേബിള്‍ഡ് ബെസ്‌പോക് മൈക്രോവേവ് എന്നിങ്ങനെയുള്ള മ്രൈക്രോവേവ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 45% വരെ ഇളവ് ലഭ്യമാകും.

സ്മാര്‍ട്ട് മോണിറ്ററുകളും ഗെയിമിങ്ങ് മോണിറ്ററുകളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 59% വരെ ഇളവും, 20% വരെയുള്ള ബാങ്ക് ക്യാഷ് ബാക്കും 3000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

Read more…

സാംസങ്  ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിശാലമായ നിരകള്‍ക്ക് നല്‍കുന്ന മേല്‍പ്പറഞ്ഞ മികച്ച വാഗ്ദാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ഹോളി സെയില്‍ തങ്ങളുടെ ആഘോഷവേളകള്‍ക്ക് കൂടുതല്‍ നിറം പകരുവാന്‍ മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുവാനുള്ള ഒരു അവസരം കൂടിയാണ് ലഭ്യമാക്കുന്നത്.

നവീനതയുടേയും ആഘോഷങ്ങളുടേയും ഒരു തികവുറ്റ സമ്മേളനം ഈ ഹോളി സീസണില്‍ സ്വന്തം വീടുകളിലേക്ക് എത്തിക്കുവാനുള്ള ഈ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ ഒരിക്കലും പാഴാക്കരുത്.