Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പിണറായി വിജയന്‍ പച്ചക്കള്ളം പറയുന്നു: സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തതും രാഹുല്‍ ഗാന്ധിക്കെതിരെ പറയുന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനെന്ന് വിഡി സതീശന്‍

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 15, 2024, 04:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് നട്ടാല്‍ കുരുക്കാത്ത നുണയാണ് പിണറായി വിജയന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.എ.എ നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റിനൊപ്പം വിരുന്ന് കഴിക്കുകയായിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ലമെന്റില്‍ അതിശക്തമായാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള കേണ്‍ഗ്രസ് എം.പിമാര്‍ സി.എ.എ ബില്ലിനെ എതിര്‍ത്തത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യവുമാണ്. ബില്‍ അവതരിപ്പിച്ചപ്പോള്‍ ശശി തരൂര്‍ എം.പിയാണ് നിയമപരമായ തടസവാദങ്ങള്‍ ഉന്നയിച്ചതും ചര്‍ച്ച നയിച്ചതും. 

.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ശശി തരൂരിന്റെ പ്രസംഗം ചെയറില്‍ ഉണ്ടായിരുന്ന മീനാക്ഷി ലേഖി തടസപ്പെടുത്തുകയും ചെയ്തു. കപില്‍ സിബലും വിശദമായി പ്രസംഗിച്ചു. ശശി തരൂരും ഇ.ടി മുഹമ്മദ് ബഷീറും നടത്തിയ പ്രസംഗങ്ങളുടെ ലിങ്ക് മുഖ്യമന്ത്രിക്ക് അയച്ചു തരാം. അത് കണ്ടിട്ടെങ്കിലും പ്രസ്താവന പിന്‍വലിക്കണം. കോണ്‍ഗ്രസ് എം.പിമാരല്ലാതെ സി.പി.എം എം.പിമാരാണോ എതിര്‍ത്തത്? രാഹുല്‍ ഗാന്ധി എതിര്‍ത്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സി.എ.എയ്ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ നിലപാട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും രാഹുല്‍ ഗാന്ധി സി.എ.എയെ കുറിച്ച് സംസാരിച്ചില്ലെന്ന് പിണറായി വിജയനല്ലാതെ ആരും പറയില്ല. 

.

12 സംസ്ഥാനങ്ങളില്‍ 16 കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ സംഘപരിവാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏത് സി.പി.എം നേതാവാണ് ആര്‍.എസ്.എസുമായി ഏറ്റുമുട്ടുന്നത്. എന്നിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പിണറായി വിജയന്‍ കള്ളം പ്രചരിപ്പിക്കുന്നത്. സി.എ.എ ചട്ടം വന്നയുടന്‍ എ.ഐ.സി.സിയുടെ മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞതെല്ലാം എല്ലാ മാധ്യമങ്ങളിലും വന്നതാണ്. മുഖ്യമന്ത്രി ഇതൊന്നും വായിച്ചില്ലേ? മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എന്താണ് പറ്റിയത്? സി.എ.എ പ്രക്ഷോഭത്തിനെതിരായ കേസുകളൊക്കെ ഇല്ലാതായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

.

2019 ല്‍ 835 കേസുകളാണ് എടുത്തത്. ഇതില്‍ 63 കേസുകള്‍ പിന്‍വലിക്കാന്‍ എന്‍.ഒ.സി നല്‍കിയിട്ടുണ്ടെന്നാണ് അഞ്ച് മാസം മുന്‍പ് എ.പി അനില്‍കുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. 573 കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചെന്ന് എല്‍.ഡി.എഫ് അംഗത്തിനും മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടാണ് കേസുകള്‍ ഇല്ലാതായെന്ന് പറയുന്നത്. പലരും ലക്ഷക്കണക്കിന് രൂപയാണ് ഫൈന്‍ അടച്ചത്. ആക്രമണ സ്വഭാവമുള്ളത് ഒഴികെ 733 കേസുകളും പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് 63 കേസുകള്‍ മാത്രം പിന്‍വലിച്ച് ബി.ജെ.പിക്ക് കൂട്ടുനിന്ന ആളാണ് പിണറായി വിജയന്‍. ബി.ജെ.പി സന്തോഷിപ്പിക്കാനാണ് കേസ് പിന്‍വലിക്കാതിരിക്കുന്നതും രാഹുല്‍ ഗാന്ധിക്കെതിരെ പറയുന്നതും. 

ReadAlso:

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

കൗൺസിലർ സുഗതൻ്റെ അവധി; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് താത്കാലിക പരിഹാരം; സംസ്ഥാന വിഹിതത്തിന് ഭരണാനുമതി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

.

സി.പി.എമ്മിന് കിട്ടിയ ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന ഉറപ്പായതിനാലാണ് പിണറായി വിജയന്‍ കെ.സി വേണുഗോപാലിനെ വിമര്‍ശിക്കുന്നത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല. മോദി ഭരണകൂടത്തിനെതിരെയാണ് രാഹുല്‍ ഗാന്ധി ജാഥ നടത്തുന്നത്. അങ്ങനെയുള്ള രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വിരോധം പഠിപ്പിക്കാനാണ് സംഘപരിവാറുമായി ഒത്തുതീര്‍പ്പിലെത്തിയ പിണറായി വിജയന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിക്കാന്‍ ആളെ വിട്ടതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. ബി.ജെ.പി നേതാക്കളെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും തലയൂരാനാണ് പിണറായി വിജയന്‍ കോണ്‍ഗ്രസ് വിരുദ്ധത പറയുന്നത്. 

.

നാടിനെ ബാധിക്കുന്ന ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എസ്.എഫ്.ഐയുടെ അതിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിലും മുഖ്യമന്ത്രി വാ തുറന്നിട്ടില്ല. കേരള സര്‍വകലാശാല കലോത്സവത്തില്‍ നൃത്താധ്യാപകനെ മറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചു. എന്ത് അക്രമവും കാണിക്കാന്‍ ക്രിമിനല്‍ സംഘങ്ങളെ അഴിച്ച് വിട്ട് മുഖ്യമന്ത്രി അവര്‍ക്ക് തണലൊരുക്കിക്കൊടുക്കുകയാണ്. ഏഴ് മാസമായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയതിലും മുഖ്യമന്ത്രിക്ക് ഒന്നും പറായനില്ല. ആശുപത്രികളില്‍ മരുന്ന് ഇല്ലാത്തതിനെ കുറിച്ചും സപ്ലൈകോയില്‍ ഒരു സാധനങ്ങളും ഇല്ലാത്തതിനെ കുറിച്ചും മിണ്ടുന്നില്ല. 

.

ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചെവിട് കേള്‍ക്കില്ലേ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് മുഖ്യമന്ത്രി. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്  എന്തിനാണ് ഇത്രയും അസഹിഷ്ണുത?. സി.പി.എമ്മിനൊപ്പം യു.ഡി.എഫ് ഒരു സംയുക്ത പ്രക്ഷോഭത്തിനുമില്ല. ഒറ്റയ്ക്ക് പ്രക്ഷോഭം നടത്താനുള്ള ശേഷി കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. സി.എ.എയ്ക്കെതിരായ സംയുക്ത പ്രമേയം തള്ളിയ ഗവര്‍ണറെ മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി തന്നില്ലല്ലോ. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കൊപ്പമായിരുന്നു. അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഒക്കച്ചങ്ങായിമാരായിരുന്നു. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 

Latest News

പൂഞ്ഞാറില്‍ ഉരുള്‍ പൊട്ടലുണ്ടായിടത്ത് നിന്ന് ലഭിച്ച ബാഗില്‍ 15 പവന്‍ സ്വര്‍ണം |

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി | Mutalapozhi accident: Today’s search for the missing fishermen has been called off

മഴ ശക്തം; വയനാട് ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു | 15 relief camps have been opened in Wayanad district

കശുവണ്ടി അഴിമതി കേസ്: കെ എ രതീഷ് പുറത്തേക്ക്? ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ നിർദേശം? | K.A. Ratheesh has been asked to resign from the post of Khadi Board Secretary

ഇടുക്കിയിൽ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം; അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിരോധനം തുടരും | Tourism banned in Idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies