ബിജു മേനോന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് തുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭിക്കും.
ന്യൂജെൻ കാലഘട്ടത്തിലെ പരീക്ഷാഹാളുകളിൽ കൂടുതൽ ഹൈടെക്കായി മാറിയ ‘തുണ്ടടി’ എന്ന കലാരൂപത്തെ സരസമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് കോൺസ്റ്റബിളാണ് ബേബി.
Malayalam Movie #Thundu Is Now Streaming On NETFLIX
Malayalam | Tamil | Telugu | Kannada pic.twitter.com/iDpzZdWZig
— Trendswood (@Trendswoodcom) March 15, 2024
മടി കാരണം സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷ എഴുതാതെ നടന്ന ബേബി, ചില പ്രത്യേക സാഹചര്യങ്ങളിൽ ഹെഡ് കോൺസ്റ്റബിൾ പരീക്ഷ എഴുതാൻ തീരുമാനിക്കുന്നു. നേരായ വഴിക്ക് പരീക്ഷ വിജയിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് അയാൾ തുണ്ട് വച്ചെഴുതാൻ നിർബന്ധിതനാകുന്നു.
തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിന്റെ പരിണതഫലങ്ങളുമാണ് ഈ ചിത്രത്തിൽ നർമത്തിൽ ചാലിച്ചവതരിപ്പിച്ചിരിക്കുന്നത്.
Read More…….
- FACT CHECK| പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന ടീച്ചറമ്മയുടെ പ്രചാരണ പരിപാടി?
- അന്വേഷണം നടക്കട്ടെ അപ്പോൾ മനസിലാകും സത്യം’; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
- Bigg Boss Malayalam Season 6: ലവ് സ്ട്രാറ്റജിയോ അതോ ശരിക്കും പ്രേമമോ? ഉത്തരവുമായി ജാസ്മിനും ഗബ്രിയും?
ബിജു മോനൊനൊപ്പം ഷൈന്‍ ടോം ചാക്കോ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്റെ കഥ സംവിധാനം. ഫെബ്രുവരി 16ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന ‘തുണ്ടില്‍’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.