കാസർഗോഡ്:16 വർഷത്തിന് മുൻപ് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. 3 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയായ വയനാട് പനമരം കുളിവയൽ ചെറുവട്ടൂർ കടശ്ശേരി വളപ്പിൽ റഷീദിനെ (38) ആണ് കാസർകോട് എസ്ഐ പി.പി.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടി ജയിലിലെത്തി അറസ്റ്റ് ചെയ്തത്.
തളങ്കര ഖാസി ലെയ്നിലെ പി.എ.താജുദ്ദീന്റെ വീട്ടിൽ 2006 ഒക്ടോബർ 18ന് രാത്രിയാണ് മോഷണം നടന്നത്.മറ്റൊരു കേസിൽ റിമാൻഡിൽ ആണ് പ്രതി. കവർച്ച നടന്ന വീട്ടിൽനിന്ന് അന്നു പൊലീസ് വിരലടയാളം ശേഖരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Read more …..
- അന്വേഷണം നടക്കട്ടെ അപ്പോൾ മനസിലാകും സത്യം’; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
- ഭാര്യ വയനാട്ടിലും ഭർത്താവ് കാനഡയിലും; വിവാഹം രജിസ്റ്റർ ചെയ്തത് നേരിട്ട് വരാതെ കെ-സ്മാർട്ടിലൂടെ
- ഡൽഹിയിലെ മയൂർ വിഹാർ മാർക്കറ്റിൽ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറ്റി 17 കാരൻ : ഒരു മരണം
ഇതിനിടെ പ്രതി നാട്ടിലെത്തിയ പ്രതിയെ വാറന്റായ മറ്റൊരു കേസിൽ പനമരം പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജയിൽ റിമാൻഡ് ചെയ്തു. ഇവിടെ എത്തിയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.