എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ കേന്ദ്ര ഭരണ പാർട്ടിയായ ബിജെപി ഇലക്ട്രൽ ബോണ്ടു വഴി കൈപ്പറ്റിയത് 6060.5 കോടി. മൊത്തം ബോണ്ടുകളുടെ മൂല്യത്തിൻ്റെ 47.5% ആണിത്.
പശ്ചിമ ബംഗാളിലെ ഭരണപ്പാർട്ടിയായ തൃണമുൽ കോൺഗ്രസ് ഇക്കാലയളവിൽ 1,609.50 കോടി രൂപ കൈപ്പറ്റി. ആ ബോണ്ടുകളുകളുടെ മൂന്ന് 12.6% വരുമിത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഇലക്ട്രൽ ബോണ്ടുകൾ വഴി ലഭിച്ചത് 1,421.9 കോടി രൂപയാണ്. 11.1% ശതമാനം. തെലങ്കാനയിലെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബിആർ എസ് – 1214.61 കോടി ), ഒഡീഷയിലെ ഭരണപ്പാർട്ടിയായ ബിജു ജനതാദൾ (ബിജെഡി – 775.5 കോടി), തമിഴ്നാട്ടിലെ പ്രധാന ഭരണപ്പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ – 639 കോടി) എന്നിവയാണ് ഈ കാലയളവിൽ 500 കോടിയിലധികം രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന കൈപ്പറ്റിയ പാർട്ടികൾ. ആം ആദ്മി പാർട്ടി 65 കോടിയും എഐഎഡിഎംകെ 6.05 കോടിയും ഇക്കാലയളവിൽ കൈപ്പറ്റി. ഇടതുപാർട്ടികളായ സിപിഎം ഉം സിപിഐയും ഇലക്ട്രൽ ബോണ്ടു വഴി സംഭാവന കൈപ്പറ്റിയിട്ടില്ല.
ലോട്ടറി രാജാവ് സാൻഗോ മാർട്ടിൻ്റെ കമ്പനി 1368 രൂപയുടെ ബോണ്ടുകളാണ് ഇക്കാലയളവിൽ വാങ്ങിക്കൂട്ടിയിട്ടുള്ളത്.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- സിപിഎമ്മും സിപിഐയും ബോണ്ട് വഴി പണം വാങ്ങിയിട്ടില്ല; ബിജെപിക്ക് കിട്ടിയത് 2360 കോടി; തൊട്ടു പിന്നിൽ തൃണമൂൽ
- മമതാ ബാനർജി ഗുരുതര പരുക്കുമായി ആശുപത്രിയിൽ; ഗുരുതരമെന്ന് റിപ്പോർട്ടുകൾ; ചിത്രം പുറത്ത് വിട്ട് ടിഎംസി
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്തുവിട്ടു; ലിസ്റ്റിൽ അദാനിയും അംബാനിയുമില്ല; ഭൂരിഭാഗവും കേന്ദ്ര ഏജൻസി നടപടി നേരിട്ട കമ്പനികൾ
- രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു; തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ട് മുമ്പ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ