കൊൽക്കത്ത: പശ്ചിമബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റുകളിൽ ധാരണയാകാമെന്ന് സിപിഎം. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. സിപിഎം സീറ്റ് ധാരണക്ക് എതിരല്ലെന്നും പോളിറ്റ് ബ്യുറോ അംഗം ബിമൻ ബോസ് വ്യക്തമാക്കി.
ബംഗാൾ കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി നേതാക്കളുമായി സീറ്റുധാരണ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്. വിഷയത്തിൽ കോൺഗ്രസ് അന്തിമതീരുമാനം അറിയിച്ചിട്ടില്ല. അധീർ രഞ്ജൻ ചൗധരി സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും ബിമൻബോസ് വ്യക്തമാക്കി.
അതേസമയം പശ്ചിമബംഗാളിൽ ഇന്ന് സി.പി.എം ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. 16 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ 13 സീറ്റുകളിൽ സി.പി.എമ്മും 3 സീറ്റുകളിൽ സഖ്യകക്ഷികളും മത്സരിക്കും. മറ്റു സീറ്റുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
Read more ….